ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മാനവരാശിയുടെ ആയുസ്സ് ഉടുക്കുന്ന കോവിഡ് എന്ന് മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റുവാനായി മാനവർ ഒന്നായി ശ്രമിച്ചിടേണം വെള്ളരിപ്രാവുകൾ കർമ്മനിരതരായി നിത്യവും നമ്മെ പരിചരിച്ചു നിയമത്തിൻ പാലകർ രാപ്പകലില്ലാതെ കാവലായി നാട് നോക്കിടുന്നു പ്രളയവും നിപ്പയും നടമാടിയ നാട്ടിൽ ഒന്നും പഠിക്കാത്ത ഈ മാനുഷ്യർ ഈ മഹാവ്യാധി നമ്മിൽ പിടിപെട്ടാൽ ആറടി മണ്ണിൽ അലിഞ്ഞു ചേരും ഉറ്റവരില്ല ഉടയവരില്ല ബന്ധുവായ ആരും ഇല്ലാതെ ആകും. വന്പൻ മരത്തിൽ മഴു പതിക്കും പോലെ കാലൻ മഴുകൊണ്ട് ഹൃത്തിൽ പതിപ്പിക്കും ഓരോ മുഴക്കമായി കാണുക നാം. എല്ലാ മനുഷ്യരും തുല്യരാണ് എന്ന തത്വം ഈ മഹാവ്യാധി പഠിപ്പിച്ചല്ലോ നമ്മുടെ വീടുപോൽ സുരക്ഷിതത്വം എങ്ങും എവിടെയും കിട്ടുകയില്ല. ഓർക്കുക നാം കരുതുക നാം.