വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാവ്യാധി

മാനവരാശിയുടെ ആയുസ്സ് ഒടുക്കുന്ന
കോവിഡ് എന്ന് മഹാമാരിയെ

ഭൂമിയിൽ നിന്നും തുടച്ചു മാറ്റുവാനായി
മാനവർ ഒന്നായി ശ്രമിച്ചിടേണം

വെള്ളരിപ്രാവുകൾ കർമ്മനിരതരായി നിത്യവും നമ്മെ പരിചരിച്ചു
നിയമത്തിൻ പാലകർ രാപ്പകലില്ലാതെ കാവലായി നാട് നോക്കിടുന്നു

പ്രളയവും നിപ്പയും നടമാടിയ നാട്ടിൽ ഒന്നും പഠിക്കാത്ത ഈ മാനുഷ്യർ
ഈ മഹാവ്യാധി നമ്മിൽ പിടിപെട്ടാൽ ആറടി മണ്ണിൽ അലിഞ്ഞു ചേരും

ഉറ്റവരില്ല ഉടയവരില്ല ബന്ധുവായ ആരും ഇല്ലാതെ ആകും.
വന്പൻ മരത്തിൽ മഴു പതിക്കും പോലെ കാലൻ മഴുകൊണ്ട് ഹൃത്തിൽ പതിപ്പിക്കും ഓരോ മുഴക്കമായി കാണുക നാം.

എല്ലാ മനുഷ്യരും തുല്യരാണ് എന്ന തത്വം ഈ മഹാവ്യാധി പഠിപ്പിച്ചല്ലോ
നമ്മുടെ വീടുപോൽ സുരക്ഷിതത്വം എങ്ങും എവിടെയും കിട്ടുകയില്ല. ഓർക്കുക നാം കരുതുക നാം.

ആർച്ചാസ് രാജ്.എസ്.ആർ
6K വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത