ഇന്നു ഞാനോർക്കുന്നു താതൻ തൻ കൈ പിടിച്ചന്നു ഞാനെത്തിയ വിദ്യാലയം..... എന്നെ ഞാനാക്കുവാൻ കാരണമായുള്ള തേൻ മലരാകുന്ന വിദ്യാലയം... അറിവിന്റെ ദീപമായ് അർപ്പിത മനസ്സുമായ് നെഞ്ചോടണച്ചൊരാ ഗുരു ശ്രേഷ്ഠരെ.... കണ്ണും കരളുമായ് കൂട്ടിനാ- യെത്തിയ സ്നേഹനിധികളാം കുട്ടുകാരെ..... ആനന്ദതുന്തിലമായിരുന്നീ ലോകം പിന്നെനിയ്ക്കന്യമായ് പോകുമല്ലോ.. ഈ വിധ ചിന്തകൾ എന്റെ മനസ്സിനെ സങ്കട നെറുകയിൽ നിർത്തിടുമ്പോൾ.. കാലത്തിൻ യവനികയ്ക്കൊപ്പമീ മാറ്റങ്ങൾ എന്ന സത്യത്തെ അറിഞ്ഞീടുന്നു...