ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം

06:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും തമ്മില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം

പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി സത്യത്തേയും സന്തോഷത്തേയും വിശുദ്ധിയേയും ഒന്നിപ്പിക്കുന്നു. അനശ്വരമായ പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യൻ്റെ അജ്ഞത മാത്രമാണ് അസന്തുഷ്ടിയുടെ ഹേതു. അതി പുരാതന കാലം മുതൽക്കേ മനുഷ്യൻ പ്രകൃതിയുടെ അമൂല്യമായ സംഭാവനകളെ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചു വരുന്നു.പ്രകൃതിയുടെ ഈ സമ്മാനങ്ങളെല്ലാം ഒരു ദിവസം അപേത്യക്ഷമാകുമെന്നുള്ള വസ്തുത മനുഷ്യൻ സൗ കര്യപൂർവ്വം വിസ്മരിക്കുന്നു.
       മനുഷ്യൻ്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി വനങ്ങൾ നിർദ്ദയം നശിപ്പിക്കപ്പെടുന്നു.കാടുകൾ ഇല്ലാതാകുന്നതോടെ നമ്മുടെ ചുറ്റുപാടുകളെല്ലാം കോൺക്രീറ്റ് വനങ്ങളായി മാറുന്നു.പ്രകതിയുടെ സംരക്ഷണവലയമായ ഓസോൺ പാളി ശോഷിച്ചു കൊണ്ടിരിക്കുന്നു. ഇത് ആഗോള താപനത്തിൻ്റെ രൂപത്തിൽ ലോക ജനസംഖ്യയുടെ പകുതിയെയെങ്കിലും ദോഷകരമായി ബാധിക്കും.ഇതിനൊക്കെ പുറമെ മുമ്പൊരിക്കലുമുണ്ടാകാത്ത തരത്തിൽ നാം വായുവും വെള്ളമും മലിനമാക്കി. ഇനിയൊരിക്കലും പുന:സൃഷ്ടിക്കാൻ കഴിയാത്ത വിധത്തിൽ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
        പ്രകൃതിയുടെ വെല്ലുവിളികൾ നേരിടുന്നതിൽ മനുഷ്യൻ നേരിടുന്ന വിജയത്തെ മനുഷ്യൻ്റെ പുരോഗതിയുടെ മാനദണ്ഡമായി സ്വീകരിക്കാറുണ്ട്. എന്നാൽ വ്യവസായത്തിൻ്റേയും സാങ്കേതികതയുടെയും രംഗങ്ങളിൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ പാർശ്വഫലങ്ങൾ പതുക്കെപ്പതുക്കെ പരിസ്ഥിതിയെ ബാധിക്കുകയും മനുഷ്യൻ്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു.
         കൂടുതൽ കൈയേറ്റങ്ങളെ നേരിടാനുള്ള വിശാലമനസ് കത പ്രകൃതിയ്ക്ക് ഇല്ലെന്നു തോന്നുന്നു. പ്രകൃതിയുമൊത്ത് കൈക്കോർത്ത് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഭൂമിയെ ഇനിയും മാനഭംഗപ്പെടുത്തുന്നത് അവൻ ഒരിക്കലും പെറുക്കുകയില്ല. ഈ ഘട്ടത്തിലാണ് മനുഷ്യൻ്റെ സൗന്ദര്യബോധം അവൻ്റെ രക്ഷയ്ക്കെത്തുന്നത് എല്ലാറ്റിനുമുപരിയായി മനുഷ്യൻ വ്യവസായിക പുരോഗതി കൈവരിക്കാൻ ശ്രമിക്കുന്നത് ഈ ലോകത്തെ കൂടുതൽ മികച്ചതും സുന്ദരവും സുഖപ്രദവുമായ ഒരു സ്ഥലമാക്കി മാറ്റുന്നതിനു വേണ്ടിയാണ്.
       അധികാരത്തിനം സമ്പദ് സമൃദ്ധിക്കും വേണ്ടിയുള്ള ഭ്രാന്തമായ പാച്ചിലിനിടയിൽ പ്രകൃതി വിഭവങ്ങൾ വിപുലമാണെങ്കിലും പരിമിതമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു . ഇന്നത്തെ പ്രവണത തുടരാൻ അനുവദിച്ചാൽ ഭൂമിയിൽ ജീവൻ്റെ ഭാവി അപകടത്തിലാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ പഴയ വിശുദ്ധി കാത്തു സൂക്ഷിക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മാതൃ -ശിശു ബന്ധം നിലനിർത്താനും നമുക്ക് കൈക്കോർക്കാം.


 

അഞ്ജന ശ്രീ .
Std 9 ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം