ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/എന്റെ യാത്രാനുഭവങ്ങൾ

06:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ യാത്രാനുഭവങ്ങൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ യാത്രാനുഭവങ്ങൾ

ഞാൻ റിൻഷാന പാലക്കാട്‌ ജില്ലയിലെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി. കൊറോണ യുടെ ഭീതിയിൽ കഴിച്ചു കൂട്ടുന്ന ഈ അവധിക്കാലത്തു ദിവ്യ ടീച്ചറും മുനീറ ടീച്ചറും തരുന്ന പഠന പ്രവർത്തനങ്ങൾ ചെയ്തു വരികയാണ് ഞാൻ. സ്കൂളിലെ കുട്ടികൾക്കു കഥകളും കവിതകളും ഒക്കെ എഴുതി അയക്കാൻ അവസരമുണ്ട് എന്നു ടീച്ചർ പറഞ്ഞു. എന്റെ ഓർമ്മയിൽ മായാതെ കിടക്കുന്ന ആദ്യമായി ഞാൻ പോയ ഒരു യാത്ര യെ കുറിച്ച് കൂട്ടുകാരോട് പറയാൻ എനിക്ക് ആഗ്രഹം തോന്നി.എന്നും സ്കൂളിൽ പോവാനോ കൂട്ടുകാരുടെ കൂടെ ഇരുന്നു പഠിക്കാനോ സാധിക്കാത്ത എനിക്ക് ഇപ്പോൾ നിറയെ കൂട്ടുകാരുണ്ട് അവർ മിക്കപ്പോഴും എന്നെ വിളിക്കാറുണ്ട്. ക്ലാസിലെ നോട്ട്സ് എനിക്ക് അയച്ചുതരും. പഠിപ്പിക്കാൻ എല്ലാ ബുധനാഴ്ചയും ദിവ്യ ടീച്ചർ വീട്ടിൽ വന്നിരുന്നു.ഈ വിദ്യാലയവും ടീച്ചറും കൂട്ടുകാരും എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇങ്ങനൊരു യാത്ര അനുഭവം എനിക്കെഴുതാൻ സാധിച്ചതും.

ഞാൻ എന്റെ ജീവിത്തിൽ ആദ്യമായി കണ്ട സ്ഥലം മലമ്പുഴ ഡാം ആണ്. 2017 മെയ്‌ മാസത്തിൽ പതിവിലും നേരത്തെ എണീറ്റു യാത്രക്കായി ഞാൻ ഒരുങ്ങി.രാവിലെ 8മണിക്ക് ഞാനും ഉമ്മയും ഉപ്പയും ജ്യേഷ്ഠനും കൂടി യാത്ര പുറപ്പെട്ടു. ഓട്ടോ യിൽ ആണ് ഞങ്ങൾ പോയത്. 10 മ ണിയോട് കൂടി എന്റെ അമ്മായിയുടെ വീട്ടിൽ ഞങ്ങൾ എത്തി. അവിടെ നിന്ന് അവരുടെ കാറിൽ ബന്ധുക്കളുടെ വീട്ടിൽ പോയി.ഉച്ച ഭക്ഷണ ശേഷം എല്ലാവരും ആയി കുറെ നേരം സംസാരിച് എല്ലാവരും കൂടി അഞ്ചു മണിയോടെ മലമ്പുഴ കാണാനായി പോയി. ഏതാണ്ട് മുപ്പത് മിനുട്ട് കൾക്ക് ശേഷം ഡാം നു സമീപം എത്തി. പാർക്കിനകത്തേക് എത്തും മുമ്പ് തന്നെ അതിനകത്തു എന്തൊക്കെ ആയിരിക്കും എന്ന ചിന്തകൾ എനിക്കുണ്ടായി.ചുറ്റും നോക്കിയപ്പോൾ എന്തു മനോഹരമായ മലനിരകൾ നിറയെ പാറകൾ വേനൽ ആയതിനാൽ പുല്ലുകൾ ഉണങ്ങിയിരുന്നു.ജ്യേഷ്ഠന്മാർ കാർ പാർക്ക്‌ ചെയ്യാൻ പോയ സമയത്ത് അവിടത്തെ കമ്പിവലക്കകത്തുകൂടി നോക്കുമ്പോൾ കുട്ടികൾ കളിക്കുന്നത് കണ്ടു.പൂന്തോട്ടത്തിനകത്ത് പ്രവേശിച്ച എനിക്ക് കൺകുളിർക്കെ കാഴ്ചകൾ ആയിരുന്നു. പലനിറത്തിലുള്ള പല തരത്തിലുള്ള ഒട്ടനേകംപൂക്കൾ, ചെടികൾ ചുറ്റും പുല്ലുവിരിച്ച സ്ഥലങ്ങൾ, നടപ്പാതകൾ, ചെറിയ വാട്ടർഫ്‌ളോസ് മനോഹരമായ കാഴ്ചകൾ... അവിടെ നിൽക്കുന്ന ഒരു അശോകമരം എന്റെ ശ്രദ്ധയിൽപെട്ടു.ആ മരത്തണലിൽ ഇത്തിരി നേരം ഇരുന്നു കാറ്റു കൊണ്ടു.കാഴ്ചകളെല്ലാം കണ്ട് വിശ്രമിച്ച ശേഷം ഡാമിന് മുകളിലേക്കു പോയി.കയറുന്നതിനിടയിൽ മുകളിലേക്കു നോക്കുമ്പോൾ അവിടെയുള്ളവരൊക്കെ ഉറുമ്പിന്റെ അത്ര വലിപ്പമേ ഉള്ളുവല്ലോ തോന്നി. കയറാൻ പ്രയാസപ്പെട്ടെങ്കിലും ഡാം കാണാനുള്ള ആഗ്രഹം എത്രയും വേഗം എന്നെ അവിടെത്തിച്ചു. വെള്ളം നിറഞ്ഞു നിൽക്കുന്ന അണക്കെട്ട് കാറ്റ് വെള്ളത്തിനു പ്രത്യേക ശബ്ദം അണക്കെട്ടിന്റെ ഷട്ടറിലൂടെ ഒഴുകുന്ന വെള്ളം കൗതുകത്തോടെ കുറെ നേരം ഞാൻ നോക്കിനിന്നു. അവിടെ വർഷ ങ്ങൾക്ക് മുമ്പ് അവിടെചീങ്കണ്ണിയെ വളർത്തിയിരുന്നത്രെ അതുപോലെ ഡാമിലെ വെള്ളം ശുദ്ധീകരിച്ചാണ് സമീപ പ്രദേശങ്ങളിലേക്കെല്ലാം കുടിവെള്ളം എത്തിക്കുന്നത് കൃഷിക്കായും ഈ വെള്ളം ഉപയോഗിക്കുന്നു ഇതെല്ലാം എനിക്ക് കേട്ടറിവാണ്. വെള്ളത്തിൽ ഒരു ബോട്ട് കമിഴ്ത്തി ഇട്ടിരിക്കുന്നു അതെന്തിനാ ന്നു ഞാൻ കുറെ ആലോചിച്ചു. നേരം കുറെ ആയി ഇരുട്ടുപര ക്കാൻ തുടങ്ങി അപ്പോഴാണ് പൂന്തോട്ടം നിറയെ ലൈറ്റുകൾ പ്രകാശിച്ചത്. നടപ്പാതയുടെ ഇരു വശവും വലിയ ബൾബുകൾ എന്തൊരു ഭംഗി യാണ്.ഡാമിന് മുകളിൽ നിന്ന് ഞങ്ങൾ താഴേക്കിറങ്ങാൻ തുടങ്ങി നിറയെ സ്റ്റെപ്പുകൾ അപ്പോഴാണ് റോപ് വേ കണ്ടത്.എത്തി നോക്കിയപ്പോൾ കൂടാരം പോലൊരു സ്ഥലം അവിടെ ആളുകൾ വിശ്രമിക്കുന്നു. ഒരു തൂണിൽ ബൾബ് ആ തൂൺ രണ്ടു വശത്തേക്കും ചലിക്കുന്ന കാഴ്ച ഞാൻ ആസ്വദിച്ചു. പാർക്കിൽ എത്തിയശേഷം ഊഞ്ഞാലാടി അതാ അതിലെ ഒരു തീവണ്ടി പോകുന്നു കുട്ടികൾ റ്റാറ്റാ കാണിക്കുന്നു. അപ്പോഴേക്കും സമയം 7.30 ആയിരുന്നു. തിരിച്ചു പോവാനുള്ള ഒരുക്കത്തിലാനെല്ലാവരും.പോരും വഴി ഒന്നുകൂടെ തിരിഞ്ഞുനോക്കി ഞാൻ എല്ലാം ഒന്നുകൂടി നോക്കി.അമ്മായിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം എന്റെ വീട്ടിലേക്കു മടങ്ങിപ്പോന്നു. എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവമായി ഈ യാത്ര ഇന്നും ഞാൻ ഓർക്കുന്നു. വീട്ടിലിരിക്കുന്ന ഈ അവധിക്കാലത്ത് എന്റെ ഈ യാത്രാനുഭവം ഞാൻ സന്തോഷത്തോടെ പങ്കുവെക്കുന്നു.


 

Rinshana C.T.
Std 8 ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം