ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/വിദ്യാഭ്യാസം
വിദ്യാഭ്യാസം
ഒരു വ്യക്തിയെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാൻ സാധിക്കാത്തതുമായ ഒന്നാണ് വിദ്യാഭ്യാസം. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നത് വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.. കേവലം ജോലി നേടുക എന്നതിലുപരി നല്ല അറിവു നേടുവാനും ശീലങ്ങൾ സ്വായത്തമാക്കുവാനും നമുക്ക് വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നു നല്ല ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ നല്ല പൗരന്മാരെ വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. വിദ്യ കൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുവചനം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു. നല്ല വിദ്യാഭ്യാസത്തിലൂടെ നമുക്ക് നല്ല പൗരന്മാരായി മാറാം.നാടിനെ നയിക്കാം.
|