തളരാതെ പൊരുതുക, പൊരുതി മുന്നേരുക ഇടറില്ല പതറില്ല നമ്മൾ ഒാർത്തു വെക്കേണ്ടതായുണ്ട് നാം തീർത്തൊരീ അതിജീവനത്തിൻെറ മന്ത്രം ഒരോരോ യാല്മങ്ങൾ തീരുന്ന നേരവും ആരോ പഠിപ്പിച്ച കാര്യം ദൂരത്ത് നിന്നു കൊണ്ടോരത്തു നിൽക്കാമെ- ന്നാദ്യം പഠിച്ചോരു പാഠം നിൽക്കാതിരിക്കാതെ യുച്ചയ്ക്കു ചൂടത്ത് നാടിനെ കാത്തോരെ ത്യാഗം കണ്ണിമ വെട്ടാതെ കാവലായ് തീർന്നൊരു മാലാഖമാരെ നമിക്കാം കൈയകലെ നിന്നു കൈത്തലം ചേർത്തിട്ട് കാലത്തെ വന്ദിച്ചു നമ്മൾ കൂടെ നിൽക്കുന്നോരെ, കൂട്ടിരിക്കുന്നോരെ ജാതി ചോദിച്ചില്ല നമ്മൾ റേഷനരികൊണ്ടു കഞ്ഞിവെച്ചുണ്ടുകൊ- ണ്ടെത്ര ദിനങ്ങൾ കഴിച്ചു നമ്മൾ ഞാനില്ല നീയില്ല നമ്മളെയുള്ളുവെ- ന്നുള്ളോരു ലോകൈക തത്വം നെഞ്ചാടു ചേർക്കുകി പാഠങ്ങളൊക്കെയും ലോകാവസാനം വരേയ്കും ദൂരങ്ങൾ താണ്ടി നാം തീരമണയുമ്പോഴും കരുതലിൻ കവചങ്ങൽ കരുതാം