എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/അക്ഷരവൃക്ഷം/കാലം കുറിച്ചു വെച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
കാലം കുറിച്ചു വെച്ചത്

തളരാതെ പൊരുതുക, പൊരുതി മുന്നേറുക
ഇടറില്ല പതറില്ല നമ്മൾ
ഓർത്തു വെക്കേണ്ടതായുണ്ട് നാം തീർത്തൊരീ
അതിജീവനത്തിൻെറ മന്ത്രം
ഒരോരോ യാമങ്ങൾ തീരുന്ന നേരവും
ആരോ പഠിപ്പിച്ച കാര്യം
ദൂരത്ത് നിന്നു കൊണ്ടോരത്തു നിൽക്കാമെ-
ന്നാദ്യം പഠിച്ചോരു പാഠം
നിൽക്കാതിരിക്കാതെയുച്ചയ്ക്കു ചൂടത്ത്
നാടിനെ കാത്തോരെ ത്യാഗം
കണ്ണിമ വെട്ടാതെ കാവലായ് തീർന്നൊരു
മാലാഖമാരെ നമിക്കാം
കൈയകലെ നിന്നു കൈത്തലം ചേർത്തിട്ട്
കാലത്തെ വന്ദിച്ചു നമ്മൾ
കൂടെ നിൽക്കുന്നോരെ, കൂട്ടിരിക്കുന്നോരെ
ജാതി ചോദിച്ചില്ല നമ്മൾ
റേഷനരികൊണ്ടു ക‍ഞ്ഞിവെച്ചുണ്ടുകൊ-
ണ്ടെത്ര ദിനങ്ങൾ കഴിച്ചു നമ്മൾ
ഞാനില്ല നീയില്ല നമ്മളെയുള്ളുവെ-
ന്നുള്ളോരു ലോകൈക തത്വം
നെഞ്ചാടു ചേർക്കുകിപ്പാഠങ്ങളൊക്കെയും
ലോകാവസാനം വരേയ്കും
ദൂരങ്ങൾ താണ്ടി നാം തീരമണയുമ്പോഴും
കരുതലിൻ കവചങ്ങൽ കരുതാം
 

നിസ്മ മറിയം
10 എം.ജെ എച്ച് എസ് എസ്, എളേറ്റിൽ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത