ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/പൊതിച്ചോറ്

പൊതിച്ചോറ്
        ഒരുനേരത്തേക്ക് കഷ്ടിച്ചുള്ള അരിയേ ബാക്കിയുള്ളൂ.പിന്നെ എന്തുചെയ്യണമെന്നറിയില്ല ആകുടുംബത്തിന്.പുറത്തേക്കിറങ്ങാൻപാടില്ലത്രെ.കടകളില് ചെന്നാല് നീണ്ടവരിയില് അകലം പാലിച്ച് നില്ക്കണം.കത്തിയെരിയുന്ന വെയിലും.

അരിക്ക് എത്ര രൂപയാണെന്നുംഓർമ്മയില്ല.രാമുവാശാൻ പോക്കെറ്റില് പരതിയെങ്കിലും അതില് കാര്യമായൊന്നുമില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം.കടയിലേക്ക്പോകാൻ മടിച്ചതിനും കാരണം മറ്റൊന്നുമല്ല. ഏതോ മഹാമാരി ലോകമെങ്ങും താണ്ഡവമാടുകയാണത്രെ.അയല്വീടുകളിലെ ആളുകളെപോലും കാണാന് കഴിയുന്നില്ല. സീതക്ക് ആസ്മയുടെ അസുഖം കലശലായിട്ടുമുണ്ട്.മരുന്ന് മുടങ്ങാനും പാടില്ല.എല്ലാം ആലോചിച്ചു കൊണ്ട് രാമുആശാന് റോഡിലേക്കിറങ്ങി.എവിടെയും ഒരാളേയും കാണാനില്ല.കുമാരന്റെചായപ്പീടിക അടഞ്ഞു കിടക്കുന്നു.മരുന്നുകടയുംപലചരക്കു കടയും ലക്ഷ്യമാക്കി തോർത്തുമുണ്ടും തലയിലിട്ട് വെയിലിലൂടെ അയാള് നടന്നു നീങ്ങി. വാർദ്ധക്യത്തിന്റെ അവശതകളുംവിശപ്പും ദാഹവും എല്ലാംകൂടി അയാളെ തളർത്തി.ഇനിയും ഒരടിപോലും മുന്നോട്ടു വെക്കാനാവാതെ ആ സാധു നടുറോഡില് കുഴഞ്ഞു വീണു.അടുത്തുള്ള ഒന്നു രണ്ടു വീട്ടുകാർ ഈകാഴ്ച കണ്ടെങ്കിലും ഭയംകാരണം അവർ പുറത്തിറങ്ങിയില്ല .തൊണ്ട വരണ്ട് കണ്ണില് ഇരുട്ടുകയറി പെരുവഴിയില് കിടക്കുന്ന രാമു ആശാന്റെ അരികില് ഒരു ജീപ്പു വന്നു നിന്നു. അതില് നിന്നും ഇറങ്ങിയ പോലീസുകാർ വൃദ്ധന്റെ മുഖത്ത് വെള്ളം തളിച്ചു അല്പം വെള്ളം വായിലും ഇറ്റിച്ചു കൊടുത്തു.അവർ അദ്ദേഹത്തെ ആരോഗ്യ കേന്ദ്രത്തില് എത്തിച്ചു.പട്ടിണിയാണ് അദ്ദേഹത്തിന്റെ പ്രശ്നമെന്നു മനസിലാക്കി നല്ല ഭക്ഷണം നല്കി.ഭാര്യയുടെ രോഗവിവരമറിഞ്ഞ് അതിനുള്ള മരുന്നും വാങ്ങി നല്കി.

                                ഭർത്താവിനെ കാണാതെ സീതയേടത്തി വഴിക്കണ്ണു മായി നിന്നു.അപ്പോള്അവരുടെ വീട് ലക്ഷ്യമാക്കി മൂന്നാലാളുകള് വരുന്നതു കണ്ടു.അവർക്കു രണ്ടാള്ക്കും പൊതിച്ചോറുമായി വന്ന സന്നദ്ധ പ്രവർത്തകർഅത് അവരുടെ കൈകളില് വെച്ചുകൊടുത്തു.ആസ്ത്രീയുടെ കണ്ണില് നിന്നും രണ്ട് നീർച്ചാലുകള് ഒഴുകി.  രാമു ആശാനേയും കൊണ്ട് അപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥരും അവിടെയെത്തി.തുടർന്നുള്ള ദിവസങ്ങളിലും അവർക്കുള്ള ഭക്ഷണം എത്തിക്കാമെന്നും ഇടക്കിടെ കൈകള് കഴുകിയും വ്യക്തിശുചിത്വം പാലിച്ചും രോഗത്തെ പ്രതിരോധിക്കണമെന്നും ഉപദേശിച്ച് അവർ മടങ്ങി.തൊഴുകൈകളോടെ ആവൃദ്ധർ അവരെ യാത്രയാക്കി.
അഞ്ജലി എസ്
8 A ഗവ.എച്ച്.എസ്.എസ് പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ