ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ എന്റെ ...നിന്റെ...അതെ നമ്മുടെ കടമ

23:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ...നിന്റെ...അതെ നമ്മുടെ കടമ

അതി സുന്ദരമായ ഒരു ഗ്രാമമായിരുന്നു കണിയൂർ ഗ്രാമം.വളരെ സന്തോഷത്തോടെ ജീവിച്ചു പോന്നിരുന്ന കണിയൂർ ഗ്രാമവാസികളുടെ ജീവിതം പെട്ടെന്നാണ് മാറി മറിഞ്ഞത് .പച്ചപ്പിനും സമൃദ്ധിക്കും കേളികേട്ട ആ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്നതായിരുന്നു അവിടെ സംഭവിച്ചത് .പച്ചപ്പ് മാത്രമല്ല കണിയൂർ ഗ്രാമത്തിന് നഷ്ടപെട്ടത് ,കിളികളുടെ കളകളാരവത്തോടൊപ്പം ഗ്രാമവാസികളുടെ താളം പിടിച്ചുള്ള പാട്ടും ,നട്ടുവർത്തമാനങ്ങളും എല്ലാം നഷ്ടപ്പെട്ടു .ശ്‌മശാനമൂകമായ അന്തരീക്ഷമാണ് ഇന്ന് കണിയൂർ ഗ്രാമത്തിൽ . സുന്ദരമായിരുന്ന ഈ ഗ്രാമം ഇന്നൊരു വൈറൽ പനിയുടെ പിടിയിലാണ് .പനി പിടിച്ചവരെല്ലാം പെട്ടെന്ന് മരിച്ചു പോവുകയും ചെയ്യുന്നു .അവിടെയുള്ള ആരോഗ്യ പ്രവർത്തകർ ഇതിനുള്ള കാരണം പോലും കണ്ടെത്താനാവാത്ത വിഷമത്തിലാണ് .അവരുടെ കഴിവിന്റെ പരമാവധി അവർ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അവർ പരാജയപ്പെടുന്നുമുണ്ട്. ഇതൊന്നുമറിയാതെ മനു അവന്റെ 'അമ്മ വീട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാൻ വരികയാണ് .ആ യാത്രക്കിടയിലാണ് അവനത് ശ്രദ്ധിച്ചത് ,കുന്നു കൂടിക്കിടക്കുന്ന ചപ്പുചവറുകൾ .അതിൽ നിന്നുള്ള ദുർഗന്ധം സഹിക്കാൻ പോലും വയ്യ .ദുർഗന്ധമെന്നാൽ മൂക്ക് പൊത്താതെ ഒരാൾക്കും കടന്നു പോകാൻ പറ്റാത്ത അവസ്ഥ .മനുവിന് അത് കണ്ടു സങ്കടം തോന്നി . അവൻ അത് വൃത്തിയാക്കാൻ തീരുമാനിച്ചു .എന്നാൽ അവനെ സഹായിക്കാൻ ആരും വന്നില്ല .എന്തിനേറെ അവന്റെ 'അമ്മ പോലും അവനെ അതിൽ നിന്നും വിലക്കി .എന്നാൽ അവിടം വൃത്തിയാക്കാതെ അവൻ ഒരടി പോലും മുന്നോട്ട് വെക്കില്ലെന്ന് വാശി പിടിച്ചു .ഒട്ടും താല്പര്യമില്ലാതെ മനുവിന്റെ ചേട്ടനും ചേച്ചിയും അവനെ സഹായിക്കാൻ തീരുമാനിച്ചു . "എന്റെ മനൂ കൊതുകിന്റെ കടി കൊണ്ട് മനുഷ്യനിവിടെ നിക്കാൻ വയ്യ "-മനുവിന്റെ ചേട്ടൻ പറഞ്ഞു . "അല്ലെങ്കിലും ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ ,ഇത് നമ്മുടെ നാടൊന്നുമല്ലല്ലോ ?ഇവർക്കില്ലാത്ത ശുഷ്കാന്തിയെന്തിനാ ഇവൻ?"ചേച്ചിയും ദേഷ്യപ്പെട്ടു. "ചേട്ടാ ചേച്ചീ ഇതും നമ്മുടെ നാട് തന്നെയല്ലേ?ഇവിടെ കളിക്കാനല്ലേ നമുക്കേറെയിഷ്ടം?അതോണ്ടല്ലേ സ്കൂൾ പൂട്ടിയപ്പോഴേക്കും നമ്മളിങ് ഓടിപ്പൊന്നേ ?"പെട്ടെന്ന് അവരുടെ അടുത്ത ഒരു ജീപ്പ് വന്നു നിന്ന് ,അതിൽ നിന്നും ഇറങ്ങിയ ആളുകൾ അവരുടെ നേരെ വറാൻ തുടങ്ങി . "ഇനി ഇതെന്ത് വള്ളിക്കെട്ടണാവോ?"മനുവിന്റെ 'അമ്മ ദേഷ്യപ്പെട്ടു . പെട്ടെന്ന് അവരെ അത്ഭുതപ്പെടുത്തി കൊണ്ട് അവരും കൂടി സഹായിക്കാൻ തുടങ്ങി .അത് കണ്ട നാട്ടുകാരും ചേർന്നു .എല്ലാം വൃത്തിയാക്കിയതിന് ശേഷം ജീപ്പിൽ വന്നവർ അവിടെ പരിശോധിക്കാൻ തുടങ്ങി .മനുവും മറ്റുള്ളവരും കയ്യും കാലുമൊക്കെ വൃത്തിയാക്കി വീട്ടിൽ പോവാൻ ഒരുങ്ങി . അപ്പോഴാണ് ആ ജീപ്പിൽ വന്ന ഒരാൾ അവരെ വിളിച്ചത് .അയാൾ ചോദിച്ചു -എന്താ മോന്റെ പേര് ?മനു -അവൻ മറുപടി പറഞ്ഞു . "ഞാൻ ഇവിടെ പടർന്നിരിക്കുന്ന രോഗത്തെ കുറിചു പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ആളാണ് ,എന്റെ പേരു Dr. രമേശ് . അയാൾ എല്ലാവരോടുമായി പറഞ്ഞു -"നിങ്ങളുടെ നാടിന്റെ നാശത്തിന് കാരണമായ രോഗാണു ഉണ്ടായിരിക്കുന്നത് ഈ മാലിന്യത്തിൽ നിന്നാണ് .ഇതിൽ മുട്ടയിട്ടു പെരുകിയ ഒരു പ്രത്യേകയിനം കൊതുകാണ് ഈ വൈറസ് രോഗം പരത്തുന്നത്.നാമിവിടെ വൃത്തിയാക്കിയതിനാൽ ഇനി അവ നശിച്ചു പൊയ്ക്കോളും .ഈ നാടിന്റെ രക്ഷകനായി വന്നു ഈ ഒരു സംരംഭത്തിന് മുൻകൈ എടുത്ത മനുവിനെ നമുക്ക് അഭിനന്ദിക്കാം ." എല്ലാവരും കൈയടിച്ചു മനുവിനെ അഭിനന്ദിച്ചു .വരാനിരിക്കുന്ന സുന്ദരമായ കണിയൂർ ഗ്രാമം അവരുടെ മനസ്സിൽ വീണ്ടും നിറയാൻ തുടങ്ങി .പലരും മനുവിനെ ആരാധനയോടെ നോക്കി നിന്നു . കൂട്ടുകാരെ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും വിചാരിച്ചു നമ്മൾ ഒന്നിൽ നിന്നും ഒഴിഞ്ഞു മാറരുത് .നമ്മുടെ പ്രകൃതിയെ രക്ഷിക്കൽ നമ്മുടെ കടമയാണ് ,നമ്മുടെ കടമകളിൽ നിന്നും ഒഴിഞ്ഞു മാറാതെ നമുക്കൊത്തൊരുമയോടെ മുന്നേറാം .

ഫാത്തിമ സാലിമ .ബി
4 ബി ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ