ലോകത്താകെ പടർന്നു പിടിച്ചൊരു ഇത്തിരിക്കുഞ്ഞൻ എന്നാൽ ഭയങ്കരൻ ലോകം മുഴുവൻ വ്യാപിച്ച് വൻ ലോകരെയൊക്കെ കൊന്നൊടുക്കുന്നു കൊറോണഎന്നു പേരിട്ടുനാം അകലം പാലിച്ചു നീങ്ങീ നാം ചുമരുകൾക്കുള്ളിൽ ഒതുങ്ങീ നാം സ്വയം സുരക്ഷ ഉറപ്പു വരുത്തി നാം നമ്മുടെ ജീവൻ കാക്കാനായി നമ്മുടെ ചുറ്റും നിരന്നൂ സോദരർ ഡോക്ടർമാർ നഴ്സുമാർ പോലീസുകാർ നമ്മുടെ രക്ഷക്കായി എന്നും പൊരുതുന്നു തീർത്തും ഒറ്റപെട്ടുപോയ നമ്മുക്ക് വീട്ടിൽ തന്നെ ഇരുന്നു കൊണ്ടു ഹൃദയങ്ങൾ പങ്കു വച്ചീടാം ഒന്നിച്ചെന്നും മുന്നേറാം മറ്റുള്ളവർക്കായി പ്രവർത്തിക്കാം അകന്നിരുന്നും ഒരുമിക്കാം പ്രാത്ഥനയാ ലും പ്രവൃത്തിയാലും തുരത്താംഈ ഭീകരനെ..... എന്നും നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്ന സർക്കാരെ ഹൃദയത്തിന്നഗാധത്തിൽ നിന്നും ആയിരമായിരം ഭാവുകങ്ങൾ.