എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/നീയെൻ സാന്ത്വനമേ

23:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീയെൻ സാന്ത്വനമേ

  ഏകാന്തചേതസാ ഞാനിരിപ്പൂ സർവ്വമധാനീശ്വരി
നിൻ രണ്ടിതൾ തൂമൊഴിയ്ക്കായ്
ജീവഛേദക നീറ്റലോടെ നിൻ മിഴിരജതങ്ങൾ
എന്നരികത്തുവരൂ....
പരിണാമിയാൽ പരിഗസ്തമായ നിൻ തൂമൊഴികൾ
ഞാൻ കാത്തിരിപ്പൂ; നീയെൻ ഭൂമി മാതാവ..
നീറും ചേതസാ ഞാൻ കൊഴിഞ്ഞു വീഴുന്ന നേരം
തവ സാന്ത്വനമൊഴിക്കായ് ഞാൻ ഉണർന്നിരിപ്പൂ..
മാരുതൻ തൻ രണ്ടിതൾ പൊഴിഞ്ഞാൽ
സർവമദനശക്തൻ നീ;
നിൻ പച്ചില മനോഹാരിതയിൽ ഞാൻ മുഴുകിയിരിപ്പൂ...
നീയെന്നരികത്തു ചായ്ഞ്ഞിരിപ്പു,
അപ്പൊളെൻ പാണികൾ ചൊല്ലിടും;
നീയെൻ സാന്ത്വനമേ......
 

എയ്ഞ്ചൽ തങ്കച്ചൻ
10 D എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത