ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/സരിത
സരിത
വീട്ടിൽ അച്ഛനും അമ്മയും ഒരു മകളും ഉണ്ടായിരുന്നു. മകളുടെ പേര് സരിത എന്നായിരുന്നു .അവൾ വളരെ വികൃതി ആയിരുന്നു. ഒരു ദിവസം അവൾ അടുത്ത വീട്ടിലെ കൂട്ടുകാരിയുമായി കളിക്കാൻ പോയി. നേരമായിട്ടും അവളെ കണ്ടില്ല. വികൃതിയായ ആ കുഞ്ഞിനെ കാണാതെ അവളുടെ അച്ഛനും അമ്മയും വളരെ വേദനിച്ചു .കുറച്ചു നാളുകൾ കഴിഞ്ഞു .അവളുടെ അമ്മ അയൽവാസിയും ദുർമന്ത്രവാദിനി യുമായ രമണിയുടെ വീട്ടിലേക്ക് പോയി .അവിടെ അതിമനോഹരമായി വളർന്നുനിൽക്കുന്ന ഒരു റോസ് ചെടിയെ കണ്ടു .അതിൽ ഒരു പൂവും ഉണ്ടായിരുന്നു .ആ പൂവിനെ പറിക്കാൻ പോയപ്പോൾ ആ റോസാചെടി സംസാരിച്ചുതുടങ്ങി. പിച്ചിടല്ലേ പറിച്ചിടല്ലേ അമ്മേ ഞാൻ നിങ്ങളുടെ പൊന്നു മോളാണ്" .ആ അമ്മ ബോധരഹിതയായി വീണു .റോസ് ചെടി കണ്ടു അമ്മയെ അന്വേഷിച്ചെത്തിയ വരുമീ റോസാച്ചെടി കണ്ടു .അവരോടും റോസാച്ചെടി സംസാരിച്ചു .അപ്പോഴാണ് തൻറെ കുഞ്ഞിനെ അപായ പെടുത്തിയത് രമണി എന്ന ദുർമന്ത്രവാദിനി ആണെന്ന്അമ്മ അറിഞ്ഞത് . തൻറെ കുഞ്ഞിന് സംഭവിച്ചത് ഇനി ഒരാൾക്കും വരരുതെന്ന് ആ നാട്ടുകാരും നാട്ടുപ്രമാണിയും തീരുമാനിച്ചു . ആ മന്ത്രവാദിനി ആയ രമണിയെ നാട്ടിൽ നിന്നും കല്ലെറിഞ്ഞു ഓടിച്ചു.
|