എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
അച്ചുവും കിച്ചുവും സഹോദരങ്ങളാണ് ..അച്ചു നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. എന്നാൽ കിച്ചുവിനു ഭക്ഷണം കഴിക്കാൻ മടിയായിരുന്നു. അച്ചുവിനു അസുഖങ്ങൾ വരില്ലായിരുന്നു , എന്നാൽ കിച്ചുവിനു ഇടയ്ക്കിടെ അസുഖങ്ങൾ വരുവായിരുന്നു. ഒരു ദിവസം കിച്ചുവിനു പനി വന്നു .ഡോക്ടറെ കാണിച്ചപ്പോൾ പ്രതിരോധശേഷി ഇല്ലാത്തതുകൊണ്ടാണ് പനി വന്നതെന്നു പറഞ്ഞു. ഭക്ഷണവും വെള്ളവും കഴിച്ചാൽ പ്രതിരോധശേഷി ഉണ്ടാവുമെന്ന് പറഞ്ഞു .പച്ചക്കറിയും പഴങ്ങളും നന്നായി കഴിക്കുക ,നന്നായി ഉറങ്ങുക. രോഗപ്രതിരോധശേഷി ഉണ്ടാകും .അതിനു ശേഷം കിച്ചു നന്നായി ഭക്ഷണം കഴിക്കാനും ഉറങ്ങാനും തുടങ്ങി .പിന്നീട് അവനും അച്ചുവിനെ പോലെ നല്ല കുട്ടി ആയി.
|