സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ജാഗ്രത1

ജാഗ്രത

വുഹാനിൽ നിന്നും പുറപ്പെട്ടു നീ
ലോകമാകെ ഭീതിയിലാഴ്ത്തി നീ
നിന്നുടെ അച്ഛനുമമ്മയുമാരെന്നറി-
വീല
നിന്നെ അവിടെ വിതച്ചതുമാരെന്നറിവീല
വേനലവധിക്ക് കാത്തുനിന്നു ഞാൻ
കളിയും ചിരിയുമായി ആർത്തുല്ലസിക്കാൻ
നിന്നുടെ സംഹാര താണ്ഡവത്തിൽ
വിറങ്ങലിച്ചു പോയിയെൻ നാടും നഗരവും
വിഷാദത്തിലിരുന്നൊരെൻ തോൾ തട്ടി വിളിച്ചു
ആശ്വാസ വാക്കുകൾ നൽകിയെന്നമ്മ
കുഞ്ഞേ... ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്.

അമർജിത്ത്. ആർ.കെ
4 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത