എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം പാലിക്കേണ്ടത് ഓരോ വ്യക്തിയുടെ ആവശ്യകതയാണ്. നമ്മുടെ ജീവിതത്തിൽ ശുചിത്വം പാലിക്കുന്നതിലൂടെ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. വ്യക്തി ശുചിത്വം പരിസര ശുചിത്വം ഇങ്ങനെ പലതരത്തിൽ ഉണ്ട്. വൃത്തികേടായ പരിസരങ്ങളിലൂടെയാണ് ഒട്ടുമിക്ക രോഗങ്ങളും വ്യക്തികളിൽ എത്തുന്നത്. പരിസര ശുചിത്വത്തിലൂടെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കുന്നു. ചില രോഗം മലിന ജലത്തിലൂടെ എത്തുന്നു.പാഴ്‌വസ്തുക്കളിൽ ജലം കെട്ടിനിൽകാൻ ഇടയാകരുത്. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. അതിലൂടെ രോഗം പകരാൻ ഇടയാക്കുന്നു. വീട്ടിലും പരിസരങ്ങളിലും ഉള്ള മാലിന്യങ്ങൾ കുഴി എടുത്തു മൂടുകയോ മറ്റുള്ളവർക്ക് ദോഷം ഇല്ലാത്ത രീതിയിൽ സംസ്കരിക്കുകയോ ചെയ്യണം. അതിനുള്ള അവബോധം വക്തിയിലും സമൂഹത്തിലും ഉണ്ടാകിയെടുക്കണം.ശുചിത്വം ഉള്ള പരിസരത്തു രോഗം ഇല്ലാതെ ജീവിക്കാൻ സാധിക്കും. ഇപ്പോൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ഓരോ വ്യക്തിക്കും ഇതിൽ പങ്കുണ്ട്. നമ്മുടെ നാട് മാലിന്യമില്ലാത്ത സുന്ദരമായ നാടായി മാറട്ടെ. പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാൻ ചെറുപ്പം മുതലേ കുട്ടികളെ സന്നദ്ധരാക്കുക. 'ശുചിത്വവം ഉള്ള സമൂഹം ശുചിത്വം ഉള്ള നാടിനെ സൃഷ്ടിക്കുന്നു.'
|