22:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38015(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം നമുക്കൊന്നായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണമേ നിന്നെ ഒരു കൈപ്പിടി-
ക്കുള്ളിലാക്കി വരവായി ആ
മകുടധാരിയാം കൊറോണ
മനുഷ്യരക്തം ഊറ്റികുടിക്കും
മായയാം ചുടലയക്ഷി
ഒരിറ്റു ശ്വാസം തരാതെയവൾ
ഞെക്കിഞെരുക്കിക്കൊന്നു ലക്ഷങ്ങളെ
ഭയന്നുവിറച്ചിതാ മനുഷ്യരാശി
മരവിച്ചിരിക്കുന്നു ഭവനങ്ങളിൽ
ലോകവികസിത കോട്ടകൾ തകർന്നടിയുമ്പോൾ
പ്രതിരോധിച്ചു നമ്മുടെ കൊച്ചു കേരളം
കോവിഡെന്ന മഹാമാരിയെ.
കൈകൾ കഴുകിയും ദൂരെ മാറിനടന്നും
നമ്മൾ തുരത്തിയാ മഹാവിപത്തിനെ
നാടിൻമക്കളുടെ ജീവിതരക്ഷക്കായി
പാറിപ്പറക്കുന്ന വെള്ളമാലാഖാമാർ
മറക്കരുതൊരിക്കലും, നന്ദിയോടെ
സ്മരിച്ചിടാം നിയമപാലകരെ
നമ്മുടെ നല്ലനാളേക്കുവേണ്ടി
ഈ നിമിഷവും കടന്നുകയറുമെന്ന
ആത്മവിശ്വാസത്തിൻ വെളിച്ചമേന്തി
അതിജീവിക്കാം ഈ കാലത്തേയും