ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ്-19 മനുഷ്യനിർമ്മിതം

22:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 മനുഷ്യനിർമ്മിതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19 മനുഷ്യനിർമ്മിതം


ഈ അടുത്ത കാലത്ത് ലോകമെമ്പാടും പടർന്നു പിടിച്ച ഒരു അസുഖത്തിന്റെ പേരാണ് കോവിഡ്-19. ആദ്യമായി നമുക്ക് അത് എവിടെ നിന്നു വന്നു എന്ന് അറിയാം .ചൈനയിലെ വുഹാൻ എന്ന മാംസ മത്സ്യമാർക്കറ്റിലെ ഒരാളിൽ നിന്നാണ് ഈ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചത്.പനി,ചുമ,ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളോടെ ഇയാളെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.ഒരു പ്രത്യേകതരം വൈറൽ ന്യൂമോണിയയുടെ ലക്ഷണങ്ങൾ കണ്ടെത്തി ഇയാളോട് സമ്പർക്കം പുലർത്തിയ വർക്കെല്ലാം വൈറസിന്റെ അസുഖം ഉള്ളതായി കണ്ടെത്തി.ദിവസം കൂടും തോറും കൂടുതൽ ആളുകൾക്ക് അസുഖം ഉള്ളതായി റിപ്പോർട്ട് ചെയ്തു.ഡിസംബർ -31ന് ചൈന ലോകാരോഗ്യ സംഘടനയെ വിവരം അറിയിച്ചു.പുതിയ വൈറസിനെതിരെ ജാഗ്രത വേണമെന്ന് അറിയിച്ചു . ജനുവരി 11ന് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു .ഏഷ്യയിലെ ഒരു നഗരത്തിൽ നിന്ന് തുടങ്ങിയ രോഗബാധ കടൽകടന്ന് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും അതു ബാധിച്ചു . മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാതായതിനാൽ ഒരു ലക്ഷത്തിലധികം പേരുടെ മരണത്തിന് ഈ വൈറസ് കാരണമായി . ഈ വൈറസിനെതിരെ പൊരുതാം ഒറ്റക്കെട്ടായി .കേന്ദ്ര ഗവൺമെൻറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ച് വീട്ടിലിരുന്ന് നമ്മുടെ നാടിനെ രക്ഷിക്കാം . അതിന് ഒന്നാമതായി നാം ചെയ്യേണ്ടത് നമ്മുടെ കൈകൾ എപ്പോഴും സോപ്പിട്ട് കഴുകുക . ഒരു മിനുട്ട് എടുത്തു കൈകൾ അകവും പുറവും കഴുകുക . രണ്ടാമതായി ചുമക്കുമ്പോൾ കൈകൾ കൊണ്ടോ,ടിഷ്യൂപേപ്പർ കൊണ്ടോ വായ പൊത്തി പിടിക്കുക . മാസ്ക് ധരിക്കുക . ശുചിത്വം പാലിക്കുക .വിദേശത്തു നിന്ന് വരുന്നവർ നിരീക്ഷണത്തിൽ കഴിയുക. ഹൃദയം, വൃക്ക,കരൾ സംബന്ധമായ അസുഖം ഉള്ളവർ,പ്രായം ചെന്നവർ ,കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കുക.

       നിപ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുരത്തിയത് പോലെ കൊറോണയെ ഇല്ലാതാക്കാൻ ഒറ്റക്കെട്ടായ് ഒന്നിച്ചു നിൽക്കാം. 

ആരോഗ്യവകുപ്പിനും,രാവും പകലും ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും, പോലീസുകാർക്കും, കേരളത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കും കൊറോണാ വൈറസിനെ ഒന്നിച്ചു നേരിടാൻ കഴിയട്ടെ എന്ന് നമുക്കെല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാം. വീട്ടിൽ ഇരുന്ന് നാടിനെ രക്ഷിക്കൂ ഒറ്റക്കെട്ടായ് മുന്നേറാം...നമുക്കു വേണ്ടി നമ്മുടെ നാടിനു വേണ്ടി


ഹുദാ യാസ്മിൻ. കെ
4 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം