ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/കണ്ണനും കൊറോണയും

കണ്ണനും കൊറോണയും
          കണ്ണന് അവധിക്കാലം തുടങ്ങി അവധി എന്നുവെച്ചാൽ മുഴു കൊല്ലപരീക്ഷ ഒന്നും എഴുതേണ്ടി വന്നില്ല  ലോകം മുഴുവൻ പടരുന്ന പകർച്ചപ്പനി നോവൽ കൊറോണ വൈറസ്  കാരണം സ്കൂൾ എല്ലാം എല്ലാം നേരത്തെ അടച്ചതാണ് സ്കൂൾ തുറന്നാൽ കണ്ണൻ അഞ്ചാം ക്ലാസിലെത്തും.  കണ്ണന് മുൻപ് പനി വന്നിട്ടുണ്ട് പനി മാത്രമല്ല ജലദോഷം വയറുവേദന നടുവേദന പുറംവേദന പിന്നെ ശക്തിയായ തലവേദന ഈ പറഞ്ഞ മാരകരോഗങ്ങൾ മിക്കതും കണ്ണന് വന്നപ്പോഴെല്ലാം അവന്റെ ക്ലാസ്സിൽ യൂണിറ്റ് ടെസ്റ്റും ഉണ്ടായിരുന്നു എന്നുപറഞ്ഞാൽ കണ്ണൻ മടിയൻ ആണെന്ന് കരുതരുത് സത്യത്തിൽ കണ്ണൻ അറിയാവുന്ന മാരകരോഗങ്ങൾ അവയൊക്കെ ആയിരുന്നു വൈറസ് രോഗങ്ങൾ കുറിച്ച് വിച്ച് കണ്ണൻ മനസ്സിലാക്കി തുടങ്ങിയത് അടുത്തിടെയാണ്. നിപ്പ ,എബോള , ഇപ്പോൾ ദേ കൊറോണയും . ചില സാഹചര്യങ്ങളിൽ ആളുകൾ മരിക്കുന്നു. 
      വസൂരി ചിക്കൻപോക്സ് അഞ്ചാംപനി തുടങ്ങി വൈറസ് രോഗങ്ങൾ പണ്ട് ഉണ്ടായിരുന്നു എന്നും അതിനൊക്കെ യഥാസമയം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കൊണ്ടാണ് ആണ് ഇപ്പോൾ ആർക്കും ഇത്തരം രോഗങ്ങൾ വരാത്തത് എന്നും അച്ഛൻ പറഞ്ഞു തന്നു അഞ്ചു വയസ്സുള്ളപ്പോൾ തന്നെ കുത്തി വെച്ചത് കണ്ണൻ ഓർത്തു ഡി .പി .റ്റി കുത്തിവെപ്പ് ഓർമ്മിപ്പിക്കാൻ ആശാവർക്കർ വീട്ടിൽ വന്നതും  പിറ്റേന്ന് ഗവൺമെൻറ് ആശുപത്രിയിൽ കൊണ്ടുപോയി കുത്തിവെച്ചതും ഓർമ്മ വന്നപ്പോൾ അച്ഛൻ പതുക്കെ തൻറെ തുടയിൽ തടവി നോക്കി.
        തന്നെ കുത്തിവെച്ച നേഴ്സ് വളരെ പാവമായിരുന്നു ഒന്നു ഒരു ഉറുമ്പ് കടിക്കുന്ന വേദന മാത്രമേ ഉണ്ടായുള്ളൂ കുത്തി വെച്ച ശേഷം പനി വരാതിരിക്കാൻ മരുന്നും തന്നു വീട്ടിലെത്തിയപ്പോൾ  അപ്പോൾ സി. പി. റ്റി യെക്കുറിച്ച് അച്ഛൻ പറഞ്ഞു തന്നു .ഡിഫ്തീരിയ ,ക്ഷയം, ടെറ്റനസ്  എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പാണ് ഡി.പി .റ്റി. ഇതോടൊപ്പം പോളിയോ വരാതിരിക്കാനുള്ള ഓറൽ വാക്സിനും ഉണ്ടായിരുന്നു അച്ഛന് നല്ല അറിവാണ് .അച്ഛൻ പറഞ്ഞിട്ടാണ് കൊറോണയ്ക്ക് ഉള്ള പ്രതിരോധമരുന്ന ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല എന്ന് ആന കണ്ണൻ അറിയുന്നതും ചിലപ്പോൾ കുത്തിവയ്പ്പ് തന്നെ വേണ്ടിവരും
    ശാസ്ത്രലോകം കൊറോണയ്ക്ക്  പ്രതിരോധമരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.  എന്നാലും ആരായിരിക്കും കൊറോണയ്ക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നത് ? കണ്ണൻ ആലോചിച്ചു ഏതെങ്കിലുംസായിപ്പ്  ആകാനാണ് സാധ്യത. പെട്ടെന്ന് കണ്ണനു തോന്നി എന്തുകൊണ്ട് ഈവരുന്ന തനിക്ക് കണ്ടുപിടിച്ചു കൂടാ എങ്കിൽ ഭാരതരത്നയും നോബൽ സമ്മാനവും കിട്ടും ദൈവമേ താൻ വലുതായി കണ്ടുപിടിക്കുന്നത് വരെ മറ്റാരും ഇതിന് മരുന്ന് കണ്ടു പിടിക്കരുതേ ....കണ്ണൻ പ്രാർത്ഥിച്ചു. ഒപ്പം തനിക്കും വീട്ടുകാർക്കും നാട്ടുകാർക്കും കൊറോണ വരാതിരിക്കാനും . കണ്ണൻ പാവമാണ് നല്ലവനും. 
    സമ്മാനങ്ങൾ കിട്ടാനുള്ള ആഗ്രഹം കൊണ്ട് കൊണ്ട് മാത്രമാണ് കണ്ണൻ ഇങ്ങനെയൊക്കെ പ്രാർത്ഥിക്കുന്നത് എന്ന കൂട്ടുകാരെ നിങ്ങൾ മനസ്സിലാക്കണം ഇതുവരെ കണ്ണന് 6 ട്രോഫിയും 3 മെഡലുകളും കിട്ടിയിട്ടുണ്ട് കിട്ടിയത് പക്ഷേ തവളച്ചാട്ടം, കസേരകളി ഇങ്ങനെയുള്ള കായികമത്സരങ്ങൾക്കാണ്. പക്ഷെ ഇനി മുതൽ നല്ലവണ്ണം പഠിച്ചു ഒന്നാമനായി സമ്മാനം വാങ്ങും അങ്ങനെ പഠിച്ച് വലുതായി ശാസ്ത്രജ്ഞനാകാനും കണ്ണൻ തീരുമാനമെടുത്തു.  
       പക്ഷേ പക്ഷേ ഇപ്പോൾ കണ്ണനെ അലട്ടുന്ന പ്രശ്നം  ഇതൊന്നുമല്ല  കണ്ണാരം പൊത്തി കളിക്കാനും ആരും കൂട്ടില്ല എല്ലാവരും സദാസമയവും അവരവരുടെ വീടിനടുത്താണ് തൊഴിൽ ഇറങ്ങിയാൽ അപ്പുറത്തെ വീട്ടിലെ മൊയ്തീനെ ഇടയ്ക്ക് കാണാം മൊയ്തീൻ ആറാം ക്ലാസ്സിൽ ആയിരുന്നു ജയിച്ചാൽ ഏഴിൽ എത്തും പറമ്പിൽ അതിര് വേലി ആയതിനാൽ എന്നാൽ അവൻ വീടിൻറെ ഉമ്മറത്തു ഉണ്ടെങ്കിൽ കണ്ണൻ കാണാം പിന്നെ കുറച്ചു നേരം നിന്നിടത്തുനിന്ന് ഇന്ന് മൊയ്തീനും ആയി സംസാരിക്കും
    അടുത്തുചെന്ന് എന്ന് അന്വേഷിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ സാമൂഹിക അകലം പാലിക്കണം എന്നാണ് അച്ഛൻ പറയുന്നത് അതുകൊണ്ട് പുറത്തുള്ള  ആരോടും അടുത്തുചെന്ന് സംസാരിക്കരുത് അത് മാത്രമല്ല കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് 20 സെക്കൻഡ് നേരം  കഴുകണം ഇതൊക്കെ ആരോഗ്യപ്രവർത്തകർനൽകുന്ന മാർഗ്ഗനിർദ്ദേശം ആണ് ആരോഗ്യ പ്രവർത്തകരോട് ബഹുമാനമാണ് കണ്ണന്.
     ഇന്നലെ മുതൽ ലോക്ക് ഡൗൺ തുടങ്ങിയതിനാൽ അച്ഛൻ വീട്ടിൽ ഉണ്ട്  ഇനി ലോക്ക് ഡൗൺ തീരുന്നതുവരെ  ജോലിക്ക് പോകേണ്ട . അച്ഛൻ വീട്ടിൽ ഉള്ളതിനാൽ പുറത്തിറങ്ങി കളിക്കാൻ  സാധിക്കാത്തതിൽ കണ്ണന് വിഷമം ഒന്നുമില്ല കാരംസ് കളിക്കാനും ചെസ്സ് കളിക്കാനും അച്ഛൻ തന്നോടു കൂടാറുണ്ട് . അമ്മയെ അടുക്കള പണിയിൽ അച്ഛൻ സഹായിക്കുന്നതിനാൽ  അമ്മയ്ക്കും നേരം കിട്ടുന്നുണ്ട്അമ്മ മധുരമായി പാടും  കണ്ണൻ അമ്മയിൽ നിന്നും ചില നാടൻ പാട്ടുകളും കവിതകളും പഠിക്കാനുള്ള ശ്രമത്തിലാണ്കണ്ണന് നല്ലൊരു കലാഹൃദയം ഉണ്ട്
    അച്ഛൻ ഷെൽഫിൽ നിന്നും ചില ബാലകഥകൾ പുറത്തെടുത്ത് കണ്ണൻ വായിക്കാൻ കൊടുത്തിരിക്കുകയാണ്  മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരുടെ ചിത്രങ്ങൾ അടങ്ങിയ പുസ്തകം കാണിച്ച് അച്ഛൻ അവരെക്കുറിച്ച് പറഞ്ഞുതന്നു ബഷീർ ,എം ടി കാരൂർ, തകഴി ശിവശങ്കരപ്പിള്ള ഇങ്ങനെ ധാരാളം എഴുത്തുകാർ. കണ്ണൻ ഇപ്പോൾ പാത്തുമ്മയുടെ ആട് എന്ന പുസ്തകം രസത്തിൽ അങ്ങനെ വായിച്ചു തുടങ്ങിയിട്ടുണ്ട് അച്ഛൻ അവന് വായനയുടെ ലോകം തുറന്നു കൊടുത്തു പതുക്കെ പതുക്കെ കേരള  ചരിത്രം ലോകചരിത്രം മഹാന്മാരുടെ ജീവചരിത്രം ഒക്കെ അച്ഛൻ കണ്ണൻ പറഞ്ഞുകൊടുക്കും.
    കൂട്ടുകാരെ കണ്ണൻ വളരെ സന്തോഷത്തിലാണ് അവൻ അവധിക്കാലം വിരസം ആക്കാതെ അവൻറെ പ്രായത്തിനൊത്ത് കളിക്കുന്നു പഠിക്കുന്നു ഉല്ലസിക്കുന്നു നിങ്ങളും നിങ്ങളുടെപ്രായത്തിനൊത്ത മനോഹരമായി ആയി അവധിക്കാലം കാലം ഫലപ്രദമായി ആയി വിനിയോഗിക്കുന്നു എന്ന് വിചാരിക്കട്ടെ കണ്ണന്കൊറോണ യെക്കുറിച്ച് ആവലാതി ഇല്ല .കണ്ണൻ പ്രതിരോധമരുന്ന് കണ്ടുപിടിക്കുമല്ലോ!
    പക്ഷേ ശാസ്ത്രലോകം കൊണ്ടുപിടിച്ച ശ്രമത്തിലാണ് ആണ് മുൻപേ ആരെങ്കിലും കൊറോണയ്ക്ക് പ്രതിരോധമരുന്ന് കണ്ടുപിടിക്കും അങ്ങിനെ കണ്ടുപിടിച്ചാൽ ഒരു ഉറുമ്പ് കടിക്കുന്ന വേദന അത്രമാത്രം. കുത്തിവയ്പ്പിലൂടെ കൊറോണയേയും തുടച്ചുനീക്കാം  നമ്മൾ ഈ മഹാമാരിയെഅതിജീവിക്കും  കണ്ണനെ പോലെ നമ്മളും പ്രതിരോധ കുത്തിവയ്പ്പുകൾ യഥാസമയം എടുക്കുകയും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ  ഞങ്ങൾ പാലിച്ച് ശുചിത്വബോധം ത്തിലൂടെ പൂർണ്ണ ആരോഗ്യം നേടുകയും വേണം 
         
പ്രണവ്കൃഷ്ണ എൻ.ബി.
8 A ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ