20:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മധുരമുള്ള മാമ്പഴം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരിക്കൽ ഒരിടത്തു ഒരു കൃഷിക്കാരന് തന്റെ തോട്ടം നിറയെ മാമ്പഴമുണ്ടായി.തനിക്കു കിട്ടിയ ഭാഗ്യം മറ്റുള്ളവരുമായിപങ്കിടണമെന്നു ആ നല്ല മനുഷ്യൻ തീരുമാനിച്ചു.അതിനായി അയാൾ വഴിവക്കിലുള്ള തന്റെ മാവിൽ ഒരുബോർഡ് എഴുതി വച്ചു ."ആവശ്യക്കാർക്ക് ഈ മാവിൽ നിന്നും മാമ്പഴം പറിച്ചു തിന്നാം ."പക്ഷെ ആളുകളൊന്നും മാമ്പഴം പൊട്ടിച്ചു തിന്നില്ല.ചിലർ പറഞ്ഞു "കേടുള്ള മാമ്പഴങ്ങളായിരിക്കും "."പുളിയുള്ള മാമ്പഴങ്ങളായിരിക്കും ",മറ്റു ചിലർ പറഞ്ഞു.വെറുതെ കൊടുക്കുന്നത് എന്തെങ്കിലും സ്വാർത്ഥ ലക്‌ഷ്യം വച്ചുകൊണ്ടാകും എന്നുംചിലർ ധരിച്ചു.അതിനാൽ മാമ്പഴം ആർക്കും വേണ്ട.
അതുകണ്ടപ്പോൾ കൃഷിക്കാരൻ ബോർഡ് മാറ്റി എഴുതി."നല്ല മാമ്പഴം,ഒന്നിന് രണ്ടു രൂപ."അതുകണ്ടു ധാരാളം ആളുകൾ വന്നു വിലകൊടുത്തു മാമ്പഴം വാങ്ങിക്കൊണ്ടുപോയി. അഭിമാനമുള്ള മനുഷ്യർ ഒരു സാധനവും വെറുതെ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന സത്യം കൃഷിക്കാരൻ മനസ്സിലാക്കി .അധ്വാനിച്ചു നേടുന്നതിനും പണം കൊടുത്തു വാങ്ങുന്നതിനും വില കൂടും.മധുരവും കൂടും