ഗവ ടി എസ് ചെട്ടിയംപാറ/അക്ഷരവൃക്ഷം/വൈൻ മരവും മാവും

20:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gtlpschettiyampara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈൻ മരവും മാവും | color=1 }} <p>ഒരു കാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈൻ മരവും മാവും

ഒരു കാട്ടിൽ അഹങ്കാരിയായ ഒരു വൈൻ മരവും പാവമായ ഒരു മാവും ഉണ്ടായിരുന്നു. വൈൻ വളരെ ശക്തിശാലിയായിരുന്നു.അതു കൊണ്ട് മാവിനെ എപ്പോഴും കളിയാക്കുമായിരുന്നു .മാത്രമല്ല തന്റെ ചില്ലയിൽ ആരേയും ഇരിക്കാൻ സമ്മതിക്കില്ല.അഥവാ ഇരുന്നാൽ കുലുക്കി താഴെ തള്ളി ഇടും.അതുകൊണ്ട് അവന്റെ അടുത്ത് ആരും പോയിരുന്നില്ല. എന്നാൽ മാവ് അങ്ങനെ അല്ല അവൾക്ക് ആരേയും വിഷമിപ്പിക്കുന്നത് ഇഷ്ടമല്ലായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു തേനീച്ച കൂട്ടം വൈൻ മരത്തിന്റെ അടുത്ത്എത്തി. തേനീച്ചയുടെ രാജ്ഞി പറഞ്ഞു നല്ല ശക്തിയായ വൈൻ മരം നമുക്ക് ഇതിൽ കൂട് കൂട്ടാം . പക്ഷെ വൈൻ മരം അതിന് സമ്മതിച്ചില്ല. മാവ് മരം അവർക്ക് സ്ഥലംകൊടുത്തു. ഒരു ദിവസം മരം വെട്ടുകാരൻ മാവിനെ വെട്ടാൻ വന്നു. തേനീച്ച കൂട്ടം കണ്ട് അടുത്ത് നിന്ന വൈൻ മരത്തെ വെട്ടാൻ തുടങ്ങി. ഇതു കണ്ടു മാവ് തേനീച്ചകളെ വിളിച്ചു വെട്ടുകാരനെ ഓടിക്കാൻ പറഞ്ഞു. അന്ന് മുതൽ വൈൻ മരത്തിന്റെ അഹങ്കാരം മാറി.

ആർച്ച
4 എ ഗവ:ടി.എസ്. ചെട്ടിയാംപാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ