കാറ്റ്
........
കുഞ്ഞികൈ വീശിയെത്തുന്ന കാറ്റ്
കുണുങ്ങിക്കുളിരേകി വീശുന്ന കാറ്റ്
മാമരക്കൊമ്പിൽ കളിക്കുന്ന കാറ്റ്
മാമ്പൂ മണം ചുറ്റും പരത്തുന്ന കാറ്റ്
തന്നനം താനനം പാടുന്ന കാറ്റ്
പാട്ടുകൾക്കൊത്ത്കളിക്കുന്ന കാറ്റ്
മെല്ലെ തലോടി ചിരിക്കുന്ന കാറ്റ്
പൂമ്പൊടി വാരി വിതറുന്ന കാറ്റ്
പൂക്കളെ ഇക്കിളിയാക്കുന്ന കാറ്റ്
ഇലകൾ ചിരിക്കുമ്പോളോടുന്ന കാറ്റ്
കുറുമ്പും കുസൃതിയും കാട്ടുന്ന കാറ്റ്
എന്നിലേക്കെന്നും അണയുന്ന കാറ്റ്
ചില്ലകൾ കാണാതിന്നുഴറുന്നു കാറ്റ്
.............