(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തുനിൽപ്പ്
കൂട്ടരോടൊത്ത് കളിപ്പതില്ല
കൂട്ട് കൂടാനിന്നാരുമില്ല
എല്ലായിടത്തും നിശബ്ദത മാത്രം
എല്ലായിടത്തും സ്തംഭനം മാത്രം
ടി വി യിൽ വാർത്തകൾ വന്നിടുന്നു
അച്ഛനുമമ്മയും കണ്ടിടുന്നു
എന്താണതിന്നു കാരണം ചോദിച്ചു
അച്ഛൻ പറഞ്ഞു കൊറോണയെന്നു
'അമ്മ പറഞ്ഞു വൈറസെന്ന്
ആളുകൾ നെട്ടോട്ടമോടീടുന്നു
മാനവരാശി നശിച്ചീടുന്നു
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
ഒത്തൊരുമയോടെ പാലിച്ചീടാം
കൈകൾ എപ്പോഴും വൃത്തിയാക്കാം
സ്നേഹ സംഭാഷണങ്ങൾ ഒഴിവാക്കിടാം
വീട്ടിൽ ഇരിപ്പതു കൊണ്ട് മാത്രം
മാനവ ജീവിതം സുരക്ഷിതമാക്കാം
ഒത്തു ചേർന്നുള്ളൊരു യജ്ഞത്താലേ
മാനവ രാശിയെ സംരക്ഷിക്കാം
ഈ മഹാ മാരിയെ ചെറുപ്പതിന്നാൽ