ഒരു തൈമരം ഞാൻ വച്ചു
ഒരു കുമ്പിൾ വെള്ളം ഒഴിച്ചു
ഒരു നാൾ കഴിഞ്ഞപ്പോൾ ഞാൻ ചെന്നുനോക്കവെ
ഒരു മുളപൊട്ടി മൺതരി പിളർന്ന്
ഒരില കാണായ് വന്നു
പിന്നെ പലനാൾ കഴിയവെ
ഒരു മരമായി തണലേകി
ഒരു കിളി വന്നു മരക്കൊമ്പിലിരുന്നു
പിന്നെ പലനാൾ കഴിയവെ പല കിളികളായ്
ഒരു കൂടായ് പല കൂടായ് ഒരു വാസകേന്ദ്രമായ്
ഒരു പൂവിടർന്നു പല പൂവിടർന്നു
ഒരു കായ് വീണു പല കായ്‌കൾ വീണു
പിന്നെയും പൂക്കുന്നു കയ്‌ക്കുന്നു എന്റെ മരം