ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/അകലം അരികെ

അകലം അരികെ

സഹോദരന്മാരായ ജേക്കബും ജോണും പതിനെട്ട് വർഷമായി ദുബെെലാണ് . സഞ്ചാരപ്രിയരായ അവർ വെെകുന്നേരങ്ങളിൽ പാർക്കിലും ബീച്ചിലുമായി സമയം
ചിലവഴിക്കുക പതിവാണ് . അൻപത്തിമൂന്ന് വയസുള്ള ജേക്കബ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല . ജോണിന് നാൽ പ്പത്തിയേഴ് വയസാണ് . ഭാര്യയും മക്കളും നാട്ടിലാണ് . ഇളയമകന് രണ്ടുവയസേ ആയിട്ടുള്ളു.
ഒരു വർഷത്തിന് ശേഷം തിങ്കളാഴ്ച്ച നാട്ടിലേക്ക മടങ്ങാനിരിക്കയാണ് രണ്ടുപേരും .ആയിടയ്ക്കാണ് ജേക്കബിന് നല്ല പനിയും ചുമയും കാണുന്നത് . അറി‍ഞ്ഞയുടനെ ജോൺ ജേക്കബിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അവിടെയുള്ള ഡോക്ടർ സാധാരണ വെെറൽ ഫീവറിനുള്ള മരുന്ന് കൊടുത്ത് അവരെ ‍പറഞ്ഞയച്ചു .ദിവസം കഴിയുന്തോറും ജേക്കബിന്റെ പനി കൂടുകയല്ലാതെ കുറഞ്ഞില്ല . കൂടാതെ ശ്വാസതടസവും കണ്ടുതുടങ്ങി . അവർ വീണ്ടും ആശുപത്രിയെ സമീപിച്ചു . കുറച്ചുദിവസത്തിനകം ജേക്കബിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു . രണ്ട് ദിവസത്തിനകം ജേക്കബ് മരിച്ചു.
പിറ്റെദിവസം തന്നെ ജോൺ നാട്ടിലേക്ക് തിരിച്ചു . തനിക്ക് കൊവിഡ് ബാധ ഉണ്ടാകുമെന്ന് ജോണിന് ഉറപ്പായിരുന്നു . അതുകൊണ്ടുതന്നെ നാട്ടിലേക്ക് പരമാവധി സമ്പർക്കം കുറച്ച്, താൻ ഇടപെട്ട ആൾക്കാരുടെ വിവരങ്ങൾ കുറിച്ചുവെച്ചാണ് ജോൺ മടങ്ങിയത് . വീട്ടിലുളള ഭാര്യയോടും മക്കളോടും വീട്ടിൽ നിന്നും മാറിനിൽക്കാൻ ജോൺ ആവശ്യപ്പെട്ടിരുന്നു . ആദ്യം സമ്മതിച്ചില്ലെങ്കിലും ജോണിന്റെനിർബന്ധപ്രകാരം ഭാര്യ തന്റെ വീട്ടിലേക്ക് മക്കളെയും കൂട്ടി താമസം മാറി . അങ്ങനെ ജോൺ പതിനാല് ദിവസത്തെ ക്വാറന്റെെനിൽ സ്വയം പ്രവേശിച്ചു . എട്ടാം ദിവസം ജോണിന് കോവിഡ് ബാധ സ്ഥിരീകരിച്ചു . പതിമൂന്നാം ദിവസം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്ന് രോഗമുക്തനായി ജോൺ പുറത്തിറങ്ങി . രോഗമുക്തനായ ജോൺ തന്റെ ഭാര്യയോട് പറഞ്ഞു :”അന്ന്അകന്നിരുന്നില്ലായിരുന്നെങ്കിൽ ഇന്ന് അടുത്തിരിക്കാനാകുമായിരുന്നില്ല" .

ദേവാംഗന .ടി.പി.വി
9C ജി.എച്ച്.എസ്സ് .എസ്സ് മൊറാഴ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ