സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പോരാട്ടം

19:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോരാട്ടം | color=3 }} <center> <poem> ഉണരുവിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം


ഉണരുവിൻ ജനങ്ങളെ ഉണരുവിൻ
നഷ്ടങ്ങളുടെ കണ്ണീർച്ചാലുകൾക്കപ്പുറം
പ്രാധാന്യമർഹിക്കുന്നീ പോരാട്ടങ്ങൾ
ഉണരുവിൻ ലോകരെ ഉണരുവിൻ
മിഥ്യാധാരണകളിൽനിന്നുമീ
വ്യാജവാർത്തതൻ പൊയ് മുഖങ്ങളിൽ നിന്നും
മോചനം സാധ്യമാണെന്ന് അറിയുവിൻ
ജനജീവനുവേണ്ടി ലോകരാജ്യങ്ങൾ
പോരാടുമീ സംഗരകാലം
മഹാവിപത്തിൻ പ്രതിഫലം എന്ന പോൽ
തിളക്കം നഷ്ടപ്പെട്ടൊരാ ലോകചിത്രം
വിജനമാം വീഥികൾ
പേരറിയാ ഭീതികൾ
ആകുലതകളിലാഴ്ത്തുന്ന കൊറോണ കാലം

ഉടലുകൾ അകലം പാലിച്ചീടുമ്പോഴും
മനസ്സുകൾ തമ്മിൽ അകലമില്ലന്നറിയുവിൻ
കത്തിപടരുന്നീ മഹാമാരിയുടെ തീക്കനൽ
പ്രഭാവം അണയ്ക്കുവാൻ പോരാടുവിൻ
നഷ്ടങ്ങളുടെ തീരാഗർത്തത്തിൽ നിന്നും
പുതിയൊരാ വർണ സ്വപ്നത്തിനായി
പോരാടാം നാമെല്ലാവർക്കും
അഭ്യുന്നതിയിലേക്കൊരു ഉയർത്തെഴുന്നേൽപ്പ്
ചിറകടിച്ചുയരുന്ന പക്ഷികൾക്കുണ്ടായിരം
തീരാ ദു:ഖസ്മൃതികൾ
ഉണരുവിൻ ലോകമേ ഉണരു
ഭവനമാകുന്ന കൊച്ചു സ്വർഗ്ഗത്തിൽ
പുൽകട്ടെ ഓരോ പൗരനും
കവചമാകട്ടെ ഓരോ പ്രതിരോധവും
ആയുധമാകട്ടെ ഓരോ ജനമനസ്സുകളും
നന്മയേകുന്ന ഹൃത്തടങ്ങളാകട്ടെ ഈ
സംഗര പോരാളികൾ
നഷ്ടസ്വപ്നങ്ങളെ നിനക്കു വിട
പുതിയൊരു നാളെയ്ക്കായി
പ്രത്യാശയുടെ നിറദീപമായി ഓരോ
ജനമനസ്സുകളും ഉണരട്ടെ
ഉയരട്ടെ........


ശ്രീലക്ഷ്മി പി എം
8 B സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത