സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൂന്തോട്ടം

19:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം

ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ബാലിക ഉണ്ടായിരുന്നു. ഫെബ എന്നായിരുന്നു അവളുടെ പേര്. അവൾക്ക് റോസാപ്പൂക്കൾ വളരെ ഇഷ്‌ടമായിരുന്നു. വീട്ടിൽ പക്ഷെ രണ്ടു റോസാചെടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുറ്റം നിറയെ റോസാപ്പൂക്കളും പൂമ്പാറ്റകളും അവൾക്ക് ഇഷ്‌ടമായിരുന്നു. കൊറോണ വൈറസ് കാരണം സ്കൂൾ അടച്ചതു കൊണ്ട് കൂട്ടുകാരൊന്നും ഇല്ലാതെ ബോറടിച്ച അവൾ പപ്പയുടെയും അമ്മയുടെയും സഹായത്താൽ കൂടുതൽ റോസാചെടികൾ നട്ടു. എന്നും രാവിലെയും വൈകിട്ടും അവൾ ചെടികൾ നനച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചെടികളിലെല്ലാം നിറയെ പൂക്കൾ വിരിഞ്ഞു. പൂക്കളിലെ തേൻ കുടിക്കാൻ പൂമ്പാറ്റകളും വന്നു. ഫെബാക്ക് സന്തോഷമായി.

അക്ഷയ് ബി ബി
1 B സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ