ഉച്ചയൂണ് കഴിഞ്ഞാലച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും... ഉറക്കത്തിൽ നിന്നമ്മ വിളിച്ചുണർത്തി ചായ കൊടുക്കാറുണ്ടെന്നും... പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും... വൈകിട്ട് മുറ്റത്തെ മാവിൻ തണൽ ഉമ്മറത്തെ കസേരയിയിൽ കുശലം പറയാനെത്തുമെന്നും... അഞ്ചുമണിയുടെ പോക്കുവെയിൽ ഊണ് മേശയിലെത്തുമെന്നും കാട്ടിത്തന്നു കൊറോണ.