കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം

18:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗങ്ങളെ നമുക്ക് പ്രതിരോധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം

രോഗ പ്രതിരോധത്തെപ്പറ്റി ആലോചിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ സമയമാണിത്.

      ലോകത്തെ മുഴുവനായി ഗ്രസിച്ചു കൊണ്ടിരിക്കുന്നു കോവിഡ് 19 . പ്രകൃതിയിലെ സകല ചരാചരങ്ങളോടും പുച്ഛ ഭാവത്തിൻ പുറം തിരിഞ്ഞു നിന്ന മനുഷ്യകുലം ആണ് ഇതിനെല്ലാം കാരണം . തന്നെ ജയിക്കാൻ ആരുമില്ല എന്ന മനു‍ഷ്യന്റെ അഹങ്കാരത്തിന് ലഭിച്ച ഉചിതമായ തിരിച്ചടി. ഇതുകൊണ്ടും പക്ഷേ നമ്മൾ പഠിക്കില്ല. തോറ്റു പോയ  ശാസ്ത്രത്തെ പരമപുച്ഛത്തിൽ നോക്കി കൊറോണ വൈറസ് ആർത്തു ചിരിക്കുന്നു. ജയിച്ചു എന്ന അഭിമാനത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്ന ലോകം ഇന്ന് ശാസ്ത്രവും മനുഷ്യനും തോറ്റു എന്ന രീതിയിൽ എത്തപ്പെട്ടിരിക്കുന്നു. എന്നാൽ പ്രപഞ്ച  സത്യങ്ങൾ ഉണ്ട് .അതിനെ മാറ്റാൻ ശ്രമിക്കുന്നവർ അതിന്റെ പൊരുൾ പക്ഷേ മനസ്സിലാക്കുന്നില്ല,അതിന് ശ്രമിക്കുന്നില്ല.
രോഗ പ്രതിരോധത്തിന് അവശ്യം വേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവൃത്തികളാണ് നമുക്ക് അത്യാവശ്യം.ശുചിത്വമുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും. ശുദ്ധിയുള്ള ശരീരത്തിൽ നല്ല ചിന്തകൾ ഉണ്ടാകും. നല്ല ചിന്തകള്ക്കേ നന്മയുള്ള മനുഷ്യനെ സൃഷ്ടിക്കാൻ കഴിയു. നന്മയിലേക്കും  നല്ല പ്രവർത്തികളിലേക്കും നമ്മൽ ഒന്നിച്ചൊന്നായി നീങ്ങേണ്ട സമയമാണിത്. അതിരുവിട്ട നമ്മുടെ വാക്കുകളും പ്രവൃത്തികളും നമുക്ക് ശത്രുക്കളെ നേടിത്തരും.ശുചിത്വത്തിന് ഏറെ പ്രാധാന്യം കൽപിക്കേണ്ട കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത് .കാരണം ശാസ്തരം ഇത്രയും പുരോഗതി നേടിയിട്ടും ഇത്രയും ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും മുന്നോട്ട് കുതിക്കുന്ന കോവി‍ഡ് 19 എന്ന കൊറോണയെ പിടിച്ചു കെട്ടാനോ അതിന് ഉചിതമായ വാക്സിൻ കമ്ടു പിടിക്കാനോ ഒരു ലോക ശക്തിക്കും കഴിഞ്ഞിട്ടില്ല.
ഇതിനെ അതിജീവിക്കാൻ നമ്മുടെ മുന്നിലുള്ള ഏക പോംവഴി വ്യക്തിജീവിതത്തിൽ സാമൂഹിക അകലം പാലിക്കുക എന്നതാണ് .അത് വളരെ പ്രയാസകരമാണ് എന്നറിയാം. എങ്കിലും വളരെ കുറച്ചു നാലുകൾ നമ്മൽ കരുതലോടെ വീട്ടിൽ തന്നെ ഇരുന്നാൽ അത് നമ്മളെ മാത്രമല്ല ഈ ലോകത്തെ തന്നെ രക്ഷിക്കാൻ കഴിയുന്ന ഉത്തമമായ പ്രതിരോധ മാർഗ്ഗമാണ്. ഏകാന്ത ജീവിതത്തിലേക്ക് കുറച്ച് ഒതുങ്ങിക്കൂടിയാൽ തിരികെ കിട്ടുന്നത് ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു സന്തോഷം നിറഞ്ഞ ജീവിതം ആകും. .ഈ സന്ദേശം പ്രപഞ്ചത്തെ ആകെ ക്രാ‍ന്നു തിന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മ്രക വിപത്തിനെതിരേയുള്ള  ഒരു പ്രതിരോധം ആയിരിക്കും.കൈകൾ എപ്പോഴും ശുചിയാക്കി വെച്ചും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തു പോകുകയും, പുറത്തു പോയി വരുമ്പോൾ കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകിയും സാനിറ്റൈസറുകളും, മുഖം മറയ്ക്കാൻ മാസ്കുകളും, കയ്യുറകളും മറ്റും ധരിച്ചും നമുക്ക് ഈ രോഗത്തെ അകറ്റി നിർത്താം. സാമൂഹിക അകലം രോഗ പ്രതിരോധത്തിന് എന്ന മുദ്രാവാക്യം അല്ലാവർക്കും ഏറ്റു ചൊല്ലി നമുക്ക് ഈ പ്രതിരോധത്തിൽ പങ്കാളികളാകാം. 
അമ്പാടി എച്ച്
10 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം