ഗവ. എൽ പി സ്കൂൾ കീരിക്കാട്/അക്ഷരവൃക്ഷം/കൊറോണ

17:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറേയെണ്ണമുണ്ടത്രെ കൊറോണായിപ്പോൾ
കൊടും ഭീകരനാകും അവനൊരു കീടം
അഖിലലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീ പോലവേ ..
വിദ്യയിൽ കേമാറാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിനു ഭീഷണിയായി
ഇനിയാര് ഇനിയാര് മുന്പന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നീടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടിയൊളിക്കുന്നു ഭീരുക്കളായി
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോരും
കേഴുന്നിതാഅൽപ്പ- ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗ്ഗങ്ങൾ
കേറി വരാതെ തടഞ്ഞീടുവാൻ
കൊറോണ ..കേറിവരാതെ തടഞ്ഞീടുവാൻ .

 

നാസ്‌മി
4A ജി എൽ പി എസ്സ് കീരിക്കാട് കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത