മുറ്റത്തു ഞാൻ നട്ടമുല്ലയിൽ ആദ്യമായ് പൂക്കൾ വിരിഞ്ഞു ആരുമറിയാതെ പൂവിട്ട മുല്ലയെ കെട്ടിപ്പിടിച്ചു ഞാനുമ്മ വച്ചു എന്റെ മുല്ല പൂക്കൾ ചിരിക്കുന്നു എന്നിൽ സുഗന്ധം നിറയ്ക്കുന്നു എന്തു മണമീ പുതുപൂക്കൾക്ക് വീടിനലങ്കാരമായ് വിരിഞ്ഞു നറും മുല്ല പൂക്കൾ