17:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeedmanasam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവൾ കരയുമ്പോൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപ്പട്ടു വിരിച്ച എൻ കാമുകി
ചിരിച്ചിരുന്നെന്നോട്
നാളുകൾ മുന്നേ
ഇന്നവളുടെ മുഖം കറുക്കുന്നു
കരിമിഴിക്കണ്ണിലൂടെ ധാരധാരയായി
കണ്ണുനീർത്തുള്ളികൾ
കണ്ടു ചിരിക്കുന്ന
നിങ്ങളുടെ നെഞ്ചിലേക്കിറ്റിവീഴുന്ന
ആ പുണ്ണ്യ ജലത്തിലും
ഇഞ്ചിഞ്ചായി അവളുടെ ഹൃദയം മുറിക്കുന്ന
മനുഷ്യരുടെ പാപക്കറ
കഴുകിക്കളയാൻ നിങ്ങളൊരുങ്ങുന്നില്ലല്ലോ
മനുഷ്യ... അതേറെ സങ്കടമെനിക്കും
അവൾക്കും.