പ്രത്യാശ

  ഭൂമിയാം അമ്മയുടെ പറുദീസയിൽ
എത്ര ചേതോഹര ക്കാ
ഴ്ചകൾ നമ്മൾ കണ്ടു
ഇന്നിതാ ഭീതിതൻ നിഴലിൽ വിറയ്ക്കുന്നു
ജീവനുവേണ്ടി നാം എന്തും സഹിക്കുന്നു
കോവിഡ് കൊറോണ ലോക്ക് ഡൌ ണെന്നിങ്ങനെ
എങ്ങും മുഴങ്ങുന്ന മന്ത്രനാദം
കേവലമൊരു ചെറു വൈറസിൻ വ്യാപനം
വമ്പൻ രാജ്യങ്ങൾ തൻ മദം കെടുത്തി.
റോഡുകൾ മാളുകൾ ഷോപ്പുകളെ -
ല്ലാം നിശ്ചലം!നിശബ്ദത മാത്രമായ്.
വിവാഹമുത്സവ മരണം തുടങ്ങി -
യാഘോഷമാക്കിയ മാനവരാശി
ആഡംബരമെല്ലാം കാറ്റിൽ പറത്തി
സ്വന്തം ഗേഹത്തിനുള്ളിൽ ചടഞ്ഞുകൂടി.
പദവിയോ ജാതിയോ വർഗ്ഗമോ നോക്കാതെ ഏവരെയും ഒന്നായ് കാണും വൈറസിനെ
എന്തും ഏതും ചെയ്യാൻ മടിക്കാത്ത ജനത
യ്‌ക്കോരോർമപ്പെടുത്തലായി ദൈവം കനിഞ്ഞതോ?
ഭയമല്ല വേണ്ടത് കരുതലാണ് നമുക്കൊ-
ന്നായ് നിൽക്കാം കോറോണയെ തുരത്താം.
ശുചിത്വമെന്ന പാഠമാദ്യം വീട്ടിൽനിന്നു തുടങ്ങേണം
നാടും നഗരവും രാജ്യവും ലോകവും പിന്നീടങ്ങനെ തന്നെ
മുറകൾ പാലിച്ചിരുപത് സെക്കന്റ്‌ കൈകൾ കഴുകേണം
മാസ്ക് ധരിച്ച് അകലം കാത്തു ജാഗ്രതയോടെ നിൽക്കേണം
പുറത്തു പോയാൽ വസ്ത്രങ്ങളണുവിമുക്തമാക്കേണം
അറിവുള്ളോരുടെ നിർദ്ദേശങ്ങളതേപടി നാം പാലിക്കേണം.
ഒത്തൊരുമിക്കാം ഒന്നായ് നിൽക്കാം......
കേരളമക്കൾ മാതൃകയാകാം......

 

ഹിബ റഹിം
8E ഗവ എൽ വി ‌എച്ച് എസ് കടപ്പ ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത