കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഇന്ദുലേഖ
ഇന്ദുലേഖ
കൂട്ടുകാരോടൊത്ത് കളിച്ചും എല്ലാവരും ചേർന്ന് യാത്രകൾ ചെയ്തും അവധിക്കാലം നന്നായി സന്തോഷത്തോടെ ചിലവഴിക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ലോകത്തെ ഒന്നാകെ വിഴുങ്ങിയ കോവിഡ് 19 (കൊറോണ) ന്റെ വ്യാപനം. ഈ മഹാമാരിയുടെ വ്യാപനം തടയാനായി 21 ദിവസം എല്ലാപരു ലഅവരവരുടെ വീട്ടിൽത്തന്നെ ഇരിക്കണം (ലോക്ക് ഡൗൺ) എന്ന സർക്കാർ ഉത്തരവിനെ തുടർന്ന് പുറത്തെങ്ങും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടായി.ആ മഹാമാരിയുടെ വ്യാപനം തടയാനുള്ള മുൻകരുതലായി കൂട്ടുകാരോട് ഒന്ന് അടുത്ത് ഇടപഴകാൻ പോലും പറ്റാത്ത സാഹചര്യം വന്നു.അപ്പാോൾ വീട്ടിൽത്തന്നെ ഇരിപ്പായി.ടി.വി കണ്ടും ഗെയിം കളിച്ചും മടുത്തിരിക്കുന്ന സമയത്താണ് ഒ.ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവൽ എന്റെ ശ്രദ്ധയിൽപ്പെട്ടതും ഞാൻ അത് വായിക്കാൻ തുടങ്ങിയതും.മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ആയതു കൊണ്ടും ഇത് വായിക്കാൻ എനിക്കേറെ താല്പര്യം ഉണ്ടായി. മലയാള നോവൽ സാഹിത്യം ഭാഷകളെയും വൻകരകളെയും കടന്ന് വളർന്നു കഴിഞ്ഞു.ആ മുന്നേറ്റത്തിന്റെ തുടക്കം ഇന്ദുലേഖയിൽ നിന്നായിരുന്നു.മലയാള ഭാഷയിലെ ആദ്യ ലക്ഷണയുക്തമായ നോവൽ.അങ്ങനെ ഒയ്യാരത്ത് ചന്തുമേനോൻ മലയാള സാഹിത്യത്തിന്റെ തലതൊട്ടപ്പനായിത്തീർന്നു.1847 ജനുവരി 9 നാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ചന്തുമേനോൻ പതിനേഴാമത്തെ വയസ്സിൽകോടതി ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു.പടിപടിയായി ഉയർന്ന് അദ്ദേഹം സബ്ജഡ്ജിയായി തീർന്നു.എവുതി തീർത്തത് ഇന്ദുലേഖ എന്ന നോവൽ മാത്രം. 'ശാരദ' മുഴുമിപ്പിക്കുന്നതിന് മുന്പ് മരണം അദ്ദേഹത്തെ കവർന്നെടുത്തു.1899 സെപ്റ്റംബർ 7 ന് ഇന്ദുലേക എന്ന നോവൽ കൊണ്ട് അദ്ദേഹം തന്റെ സാഹിത്യ സിംഹാസനം ഉറപ്പിച്ചു കഴിഞ്ഞു.നോവലിന്റെ സൗന്ദര്യവും ശക്തിയും മാത്രമല്ല ഇന്ദുലേകയിൽ പ്രതിഫലിക്കുന്നത്.സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകത വൈദ്യുത പ്രസരം പോലെ ചന്തുമേനോൻ ഇന്ദുലേഖയിലൂടെ മലയാലിക്ക് കാട്ടിത്തന്നു. കിളിമാനൂർ കൊട്ടാരത്തിലെ ഒരു രാജാവിന്റെ മകളാണ് ഇന്ദുലേഖ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി.അമ്മ ലക്ഷ്മിക്കുട്ടിയമ്മയോടൊപ്പം വലിയമ്മാവൻ പഞ്ചുമേനോന്റെ വീട്ടിലാണ് ഇന്ദുലേഖ താമസിക്കുന്നത്.വിദ്യാസമ്പന്നയായ യുവതിയാണ് അവൾ- അതിസുന്ദരി.വലിയച്ഛന്റെ മരുമകൻ മാധവനും ഇന്ദുലേഖയും വിവാഹം കഴിക്കാൻ ആഗ്രഹിച്ചു.മറ്റു വിവാഹാലോചനകൾക്കൊന്നും അവൾ സമ്മതിച്ചില്ല. മാധവൻ ബി.എൽ പരീക്ഷ ഒന്നാം ക്ലാസ്സിൽ പാസ്സായി മദ്രാസിൽ നിന്ും മടങ്ങിയെത്തി.അതോടെ ഇന്ദുലേഖയുമായി കൂടുതൽ അടുത്തു. അവർ കാണുന്നതും സംസാരിക്കുന്നതുമൊന്നും പഞ്ചുമേനോന് ഇഷ്ടമല്ല.മാധവനും അയാളും തമ്മിൽ ചേരില്ല.ഒരിക്കൽ അവർ തമ്മിൽ പരസ്യമായി വഴക്കുണ്ടായി. 'ഇന്ദുലേഖയെ നിനക്ക് തരില്ല' പഞ്ചുമേനോൻ പ്രതിജ്ഞ എടുത്തു. ഇന്ദുലേഖയെ വേറെ വിവാഹം കഴിപ്പിക്കാൻ പഞ്ചുമേനോൻ പരക്കം പാഞ്ഞു.അതറിഞ്ഞ മാധവൻ കുറച്ചു നാളത്തേക്ക് മദ്രാസിലേക്ക് മാറി നിൽക്കാൻ തീരുമാനിച്ചു. പിരിയില്ല എന്്ന പരസ്പരം വാക്ക് പറഞ്ഞ് മാധവനെ ഇന്ദുലേഖ യാത്രയാക്കി.അതുകൊണ്ടൊന്നും പഞ്ചുമേനോന്റെ അരിശം തീർന്നില്ല. ഇന്ദുലേഖയ്ക്ക് പറ്റിയ ഒരു വരനെ പഞ്ചുമേനോൻ കണ്ടുപിടിച്ചു.കണ്ണഴി മൂർക്കില്ലത്ത് സൂരിനമ്പൂരിപ്പാട്. ആരു കണ്ടാലും ഓക്കാനിച്ചു പോകും. അത്രയ്ക്കുണ്ട് അഴക് ! ഒരു കുതിര മുഖൻ,സ്ത്രീലമ്പടൻ. പക്ഷേ ദോഷം പറയരുതല്ലോ- ഇട്ടുമൂടാനുള്ള സ്വത്തുണ്ട്. തേവിശ്ശികളെ വിട്ട് തിരുമേനിക്ക് ഊണോ ഉറക്കമോ ഇല്ല.സൂരി നമ്പൂരിയെ പഞ്ചുമേനോൻ ആളയച്ചു വരുത്തി.ഇന്ദുലേഖയുടെ സൗന്ദര്യത്തെക്കുറിച്ച് കേട്ടതും നമ്പൂതിരി ഒരുങ്ങിപ്പുറപ്പാടായി.ഒരു പരിവാരസൈന്യം കൂടെയുണ്ട്.അവർ പഞ്ചുമേനോന്റെ തറവാടായ ചെമ്പഴിയോട്ട് എത്തി. ഇന്ദുലേഖ ഇതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല.നമ്പൂരിപ്പാട് ഇന്ദുലേഖയെക്കാണാൻ മാളിക മുകളിലേക്ക് ചെന്നു. സർവ്വാഭരണ വിഭൂഷിതൻ, പത്തു വിരലിലും കല്ലു വെച്ച മോതിരങ്ങൾ,സ്വർണക്കുമിഴ് മെതിയടി,തൊപ്പിയും തുപ്പട്ടയും,മുഖത്ത് ശൃംഗാരവും - ആകെ കെങ്കേമം തന്നെ ! വിവരമോ വിദ്യാബ്യാസമോ വഴിയേ പോയിട്ടില്ലാത്ത ആ നമ്പൂതിരിപ്പാട് ഇന്ദുലേഖയുടെ മുന്നിൽ ഇളിഭ്യനായി, സാവധാനം പടിയിറങ്ങി.ഇന്ദുലേഖയെ വേളിക്ക് കിട്ടില്ല എന്നറിഞ്ഞതോടെ ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടിയിലായി ആ വിടന്റെ കണ്ണ്. പഞ്ചുമേനോൻ വല്ലാതെ വിഷമിച്ചു.ഒടുവിൽ ശീനുപ്പട്ടർ എന്നൊരു ശാന്തിക്കാരന്റെ മകൾ കല്യാണിക്കുട്ടിയെ കെട്ടിക്കൊടുത്തപ്പോഴേ ആ മർക്കടൻ അടങ്ങിയുള്ളൂ.ഇന്ദുലേഖയെ വേളി കഴിച്ചു എന്നാണ് നാട്ടിലാകെ പാട്ടായത്. മദ്രാസിൽ നിന്നും മടങ്ങി വരുന്ന മാധവനും ആ കഥ കേട്ടു.വീട്ടിലേക്കു വരും വഴി, വേളിസദ്യ കഴിച്ചു മടങ്ങുന്ന ചിലരും ഇന്ദുലേഖയെ സൂരിനമ്പൂരിപ്പാട് വേളി കഴിച്ചു എന്ന പറഞ്ഞു.ഇതുകേട്ട തകർന്നുപോയ മാധവൻ വീട്ടിൽപ്പോകാതെ മടങ്ങിപ്പോയി. ആദ്യം ബോംബേക്ക്, അവിടെ നിന്നും കപ്പലിൽ കൽക്കട്ടയിലേക്ക്. മാധവൻ തെറ്റിദ്ധരിക്കപ്പെട്ടത് ഇന്ദുലേഖയും മറ്റുള്ളവരും അറിഞ്ഞു.അവർ വളരെ വിഷമിച്ചു. മാധവനെത്തിരക്കി ബോംബെയിലേക്ക് ആളുപോയി വളരെ നാൾ കഴിഞ്ഞാണ് കൽക്കട്ടയിൽ നിന്ും മാധവൻ ബോംബെയിൽ എത്തിയത്.അവിടെ വെച്ച് നാട്ടിൽ നിന്ന് വന്നവരെ കണ്ടുമുട്ടി. വിവരങ്ങളറിഞ്ഞ് കേരളത്തിലേക്ക് പോന്നു.മാധവൻ വന്നതോടെ ഇന്ദുലേഖയുടെ കണ്ണുനീർ തോർന്നു. അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പഞ്ചുമേനോൻ അടക്കം എല്ലാവരും സന്തോഷിച്ചു.പരസ്പരം കണ്ടപ്പോൾ ഇന്ദലേഖയും മാധവനും കരഞ്ഞു പോയി.അവർ വികാര വിവശരായി. കല്യാണം കഴിച്ചവർ മദ്രാസ്സിലേക്ക് യാത്ര തിരിച്ചു. നായർ- നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.കാലങ്ങളെ അതിജീവിച്ച രചനയാണിത്. ഇരുവരുടേയും പ്രണയത്തോടൊപ്പം ഒരു പുരുഷൻ പല സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുക,സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ലാത്ത അവസ്ഥ ഇതൊക്കെയാണ് ആ നോവലിന്റെ പ്രതിപാദ്യ വിഷയം.
|