അതിജീവനത്തിൻ പാതയൊരുക്കി ഈ മഹാമാരിയെ നാം തുരത്തും. കരുതലിൻ കവചമണിഞ്ഞുകൊണ്ട് ജാഗ്രതതൻ പടവാളുമായി. ഈ കൊടും വേനലും താണ്ടി നീങ്ങും ഒരുമതൻ ഓലക്കുട ചൂടി നാം. ഈ കൊടുമുടിയും നടന്നു കേറും സ്നേഹത്തിനൂന്നുരേ വടികളൂന്നി. ചേർത്തകരങ്ങൾ തുഴഞ്ഞ നീന്തി - ഊക്കോടെയൊഴുകുമീ നദികടക്കും കരുതലിലകലത്തിലകന്നു നിന്ന് ഒന്നായി ഒന്നായി ഒത്തുചേരാം ഈ മഹാമാരിതൻ കരാളഹസ്തത്തിൽ നിന്നുയിർ നേടി ഉണർന്നുയരാം ആശ്വാസതീരത്തൊത്തുചേർന്ന് അതിജീവനത്തിൽ നാമഭിമാനിക്കും. കഠിനകാലത്തിൻ തിക്തദിനങ്ങൾ പുതിയ യുഗത്തിൻ ശക്തിയേകും കാലത്തിൻ കുത്തൊഴുക്കിലുലയാതെ കരുതലിൻ കാരങ്ങളൊത്തുചേർത്ത് പൊരുതുക ഈ വൈറസ്സിനോടു നാം