നാടിന്റെ ചന്തം ചോർത്തുമീ പ്ലാസ്റ്റിക്കുകൾ മൂടുന്നൂ മണ്ണിന്റെ നാസാരന്ധ്രങ്ങൾ അകാലവാർദ്ധക്യമേറ്റുവാങ്ങി ഉച്ഛാസ വായുവിന്നായി- കേഴുന്നു മണ്ണിന്നേകുന്നു ശോകാർദ്ര മുഖങ്ങൾ മാത്രം നാശമില്ലാത്തവൻ എന്നാലോ നാടിന്നേകുന്നു നാശമവൻ വേണ്ട നമുക്കീ പ്ലാസ്റ്റിക്കുകൾ അതിനോടൊന്നായി ചേർന്നീടാം കൂട്ടുകാരേ ചെയ്തീടാം നമുക്കൊരായിരം നന്മകൾ