പാതിരവെളിച്ചമായി..
വർണ്ണം തൻ പ്രഭയുമായി ...
തകർത്തിടാം എതിർത്തിടാം ..
വീര ധീര സോദരേ..
(പാതിരവെളിച്ചമായി)
കൊടും വേനൽ താണ്ടി നാം...
മഹാപ്രളയം മറികടന്നു
നിപ്പായെന്ന വൈറസിന്നെ ഒന്നിച്ചു -
ചെറുത്തു നാം ..
ആരോഗ്യ പ്രവർത്തകരും
കേന്ദ്ര സർക്കാരും പറയുന്നതു -
കേട്ടിടാം നമ്മൾക്കിനി
കാരണം കൊറോണ എന്ന
മഹാവ്യാധി അപഹരിച്ച ജീവനുകൾ
പത്തും ഇരുപതും അല്ല
അതിനാൽ ഇനി നമുക്ക് ആവിശ്യം
ഭയമല്ല കരുതലാണ്..