അയ്യോ മനുഷ്യരേ
നിപ്പ വന്നു, എച്ച് വൺ എൻ വൺ രോഗം വന്നു,
പക്ഷിപ്പനി വന്നു, പ്രളയം വന്നു,
എങ്കിലും നമ്മൾ കൈകോർത്തു നിന്നു.
പ്രളയത്തിൽ കൈകോർത്തു
തീർന്നപ്പോൾ, കൈകളാകെ വിട്ട സ്വാർത്ഥനാം നമ്മൾക്ക്
മഹാമാരിയാം കൊറോണ, നമ്മെ കവർന്നു.
ഹസ്തദാനം വേണ്ടേ വേണ്ട
ശുചിത്വം അല്ലോ ജീവിതം,
അകലം അകലം പാലിക്കൂ
വീടാണല്ലോ സുരക്ഷിതം.
പോരാടാം നമുക്ക് നേരിടാം മഹാമാരിയെ നമുക്ക് വെല്ലിടാം
ഒത്തൊരുമയോടെ നമുക്ക്
മഹാമാരിയെ തകർത്തിടാം.