ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം
ഒരു കൊറോണ കാലം
മാർച്ച് 10ാം തിയതി സ്കൂൾ അടച്ചപ്പോൾ സന്തോഷമായിരുന്നു . ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. വലിയ വിഷമത്തോടെ ആണെങ്കിലും നമ്മുടെ ആരോഗ്യത്തിന് വേണ്ടിയാണ് എന്ന് മനസിലായപ്പോൾ സന്തോഷമായി . മാതാപിതാക്കളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് പുറത്തേക്ക് പോകാറുളളത് . ഞങ്ങൾ കുറച്ച് നേരം പ്രാർത്ഥിക്കാറുണ്ട് , കുറച്ച് നേരം കളിച്ചും , പഠിച്ചും , അമ്മയെ സഹായിച്ചും ഞങ്ങൾ സന്തോഷത്തോടെ ലോക്ക്ഡൗൺ ആസ്വദിച്ചു. ചില ദിവസങ്ങളിൽ വീട്ടിന് മുകളിൽ ഗ്രോബാഗിൽ കൃഷി ചെയ്തു. അവിടെ ഇരിക്കുകയും ഓടി കളിക്കുകയും ചെയ്യും. ഇനിയും വേഗം കൊറോണ വൈറസ് ലോകത്തിൽ നിന്ന് മാറണമെന്ന് പ്രാർത്ഥിക്കുന്നു ..........
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |