പ്രകൃതി മനോഹരി,നിൻ - പുഴുക്കുത്തേറ്റ മേനിയെൻ കരളു - പുകയ്ക്കുന്നു പച്ചപ്പുതപ്പി പുൽത്തകിടികൾ പരിരംഭണത്താൽ ചുട്ടുപൊള്ളുന്നു വൃക്ഷലതാദികൾ കൊഴിച്ചിട്ട പഴുത്തിലകൾ വാടിയുണങ്ങുന്നതും നോക്കി അഗ്നിയാൽ - വനം ചുട്ടെരിക്കുന്നു, നാം വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നു, നാം കാടു കത്തുന്നു നാടു പുകയ്ക്കുന്നു കാട്ടാളവേഷം ധരിച്ച കാപാലികർ കളങ്കമറ്റ, കാഠിന്യമേറിയ കരളുറപ്പുള്ള നീച പ്രവൃത്തികൾ നീലമേഘം പുകഞ്ഞു, മഴവില്ലിൽ നിണമൊഴുകിപ്പരന്നു നിഷ്ഠൂരകർമ്മം വിതയ്ക്കുന്ന നിഷിദ്ധചിന്തകൾ, നിർബന്ധബുദ്ധികൾ ഇനിയും തളരാതെ പോയിടാം. ഇനി വരുന്നൊരു തലമുറയ്ക്കായി ഇത്രമേൽ ദ്രോഹിച്ചിടാതെ പോയിടാം ഇടനെഞ്ച് ചേർത്ത് പിടിച്ചിടാം .