ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്

15:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyghost (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുതിയ പാഠം | color=5 }} <center> <poem> അവൾ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയ പാഠം

  അവൾ അന്നേറെ സുന്ദരി ആയിരുന്നു
പച്ചപ്പട്ടുടുത്ത് തന്റെ പ്രിയതമന്റെ വരവിനായ് അവൾ കാത്തിരുന്നു.
പുലർകാല സൂര്യനാവുമോ തന്റെ സഖിയെ പിരിഞ്ഞിരിക്കാൻ...
അവന്റെ ലാളനമേറ്റപ്പോൾ അവളണിഞ്ഞ ഹിമകണമാകുന്ന മൂക്കുത്തിക്ക് ശോഭയേറി.
അവളുടെ സൗന്ദര്യത്തിൽ ആർത്തിമൂത്ത മനുഷ്യന്റെ കണ്ണ് പതിഞ്ഞത് എപ്പോഴാണാവോ?
അവൻ അവളെ നിഷ്കരുണം പിച്ചിച്ചീന്തി
അവളുടെ മാറിടങ്ങളാകുന്ന മലകൾ അവൻ തുരന്നെടുത്തു
അവളുടെ രക്തച്ചാലുകൾക്ക് മീതെ അവൻ അണകെട്ടി
വേരുകളാകുന്ന കുടൽ മാലകൾ പുറത്തുചാടി
അവളുടെ ഉടലിൽ അവൻ സംഹാര താണ്ഡവമാടി
അവളുടെ പച്ചയ്ക്കു മേൽ അവന്റെ കത്തി വേഷം
അഭിമാനം വെന്തു വെണ്ണീറായ അവളുടെ ക്രോധം അണപൊട്ടിയൊഴുകി
ആ പ്രളയത്തിൽ അവനും അവന്റെ അഹങ്കാരവും കുത്തിയൊലിച്ചു
ഇന്നിതാ അവളിൽ വീണ്ടും ജീവന്റെ പച്ചപ്പ്‌ തുടിച്ചു തുടങ്ങിയിരിക്കുന്നു
നമുക്കായ്...നല്ലൊരു നാളേക്കായ്
 

ശ്രീജിത്ത് ആർ
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത