15:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithinlal p(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തീജ്വാലകൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തീ ജ്വാലകൾ കത്തിയെരിയും
മനുഷ്യ ഹൃദയത്തിലിത്തിരി പോലും
സ്നേഹത്തിൻ നാമ്പുകൾ ഇല്ല
പഠിച്ചില്ല മനുഷ്യർ എന്നിട്ടും
കൊടുങ്കാറ്റ് വന്ന് ഉലച്ചിതല്ലാരേയും
പ്രളയഭീതിയിൽ മുങ്ങി താഴുമ്പോഴും
മർത്യനഹങ്കാരം ശമിപ്പതില്ല
ക്ഷമിക്കില്ലൊരിക്കലും പ്രപഞ്ചസൃഷ്ടാവ്
മാരിയായ് വന്നു ഭവിച്ചിതു
ലോകമെമ്പാടും, ജീവൻ വിഴുങ്ങി
തുടങ്ങി ഇനി പഠിക്കൂ മനുഷ്യാ
നിൻ ചെയ്തികൾ ഓർത്ത്
പശ്ചാത്തപിക്കൂ നീ നിന്നോട് തന്നെ
കൃഷ്ണാനന്ദ് പി.ബി
4 A വെള്ളാട് ജി യു പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത