തീ ജ്വാലകൾ കത്തിയെരിയും
മനുഷ്യ ഹൃദയത്തിലിത്തിരി പോലും
സ്നേഹത്തിൻ നാമ്പുകൾ ഇല്ല
പഠിച്ചില്ല മനുഷ്യർ എന്നിട്ടും
കൊടുങ്കാറ്റ് വന്ന് ഉലച്ചിതല്ലാരേയും
പ്രളയഭീതിയിൽ മുങ്ങി താഴുമ്പോഴും
മർത്യനഹങ്കാരം ശമിപ്പതില്ല
ക്ഷമിക്കില്ലൊരിക്കലും പ്രപഞ്ചസൃഷ്ടാവ്
മാരിയായ് വന്നു ഭവിച്ചിതു
ലോകമെമ്പാടും, ജീവൻ വിഴുങ്ങി
തുടങ്ങി ഇനി പഠിക്കൂ മനുഷ്യാ
നിൻ ചെയ്തികൾ ഓർത്ത്
പശ്ചാത്തപിക്കൂ നീ നിന്നോട് തന്നെ