15:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13329(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേമാരി പോലെ മഹാമാരി വന്നു
ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട്
ജനങ്ങളെ ഒന്നാകെ വീട്ടിലിരുത്തി
കേവലം വൈറസായ് ഭൂലോകമാകെ
തിമിർത്തിടുന്നു...........
പണക്കാരെന്നില്ല പാവങ്ങളെന്നില്ല
കൊറോണയ്ക്ക് എല്ലാരും ഒന്നുപോലെ
മനുഷ‍്യനെ ഇത്രയും ചുറ്റിച്ച വ്യാധി
ലോകത്ത് ഇതുവരെ കണ്ടതില്ല....
ദൈവങ്ങൾപോലും അകത്തിരിക്കുന്നു
അമ്പലം,പള്ളികൾഅടഞ്ഞു കിടയ്ക്കുന്നു
പ്രാറ്ത്ഥിക്കാൻ പോലും അവസരമില്ലാതെ
വീടും മനസ്സും ദേവാലയമാക്കി
പ്രതിവിധി മറ്റൊന്നു തന്നെയില്ലാതെ
കൈയ്യും മനസ്സും കഴുകി തുടച്ച്
ഈ വ്യാധിയെ ലോകത്തുനിന്നും
തുടച്ചു മാറ്റാൻ പ്രാറ്ത്ഥനയോടെ കഴിഞ്ഞിടുന്നു
കൃഷ്ണകിഷൻ കെ വി
3 b തലമുണ്ട എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത