തലമുണ്ട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


പേമാരി പോലെ മഹാമാരി വന്നു
ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട്
‍ജനങ്ങളെ ഒന്നാകെ വീട്ടിലിരുത്തി
കേവലം വൈറസായ് ഭൂലോകമാകെ
തിമിർത്തിടുന്നു...........
പണക്കാരെന്നില്ല പാവങ്ങളെന്നില്ല
കൊറോണയ്ക്ക് എല്ലാരും ഒന്നുപോലെ
മനുഷ‍‍്യനെ ഇത്രയും ചുറ്റിച്ച വ്യാധി
ലോകത്ത് ഇതുവരെ കണ്ടതില്ല....
ദൈവങ്ങൾപോലും അകത്തിരിക്കുന്നു
അമ്പലം,പള്ളികൾഅടഞ്ഞു കിടയ്ക്കുന്നു
പ്രാർത്ഥിക്കാൻ പോലും അവസരമില്ലാതെ
വീടും മനസ്സും ദേവാലയമാക്കി
പ്രതിവിധി മറ്റൊന്നു തന്നെയില്ലാതെ
കൈയ്യും മനസ്സും കഴുകി തുടച്ച്
ഈ വ്യാധിയെ ലോകത്തുനിന്നും
തുടച്ചു മാറ്റാൻ പ്രാർത്ഥനയോടെ കഴിഞ്ഞിടുന്നു
 

കൃഷ്ണകിഷൻ കെ വി
3 b തലമുണ്ട എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത