ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ...
പ്രതിരോധിക്കാം കൊറോണയെ...
എന്താണ് രോഗപ്രതിരോധം? നമ്മുടെ ഉള്ളിൽ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയയോ വൈറസോ പ്രവേശിച്ചാൽ അതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് കഴിയുന്നതിനാണ് രോഗപ്രതിരോധം എന്നു പറയുന്നത്. പോഷകാഹാരം, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ രോഗ പ്രതിരോധത്തെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതിരിക്കാൻ നോക്കുന്നതാണ്.അതു പോലെ ചില രോഗങ്ങൾ വന്നു അത് ചികിത്സിച്ചു ഭേദമായാൽ പിന്നീട് ആ രോഗം വരാറില്ല. ഇതിനു കാരണവും രോഗ പ്രതിരോധ ശേഷി തന്നെയാണ്. എന്നാൽ കൊറോണയെപ്പോലുള്ള മാരകമായ രോഗങ്ങളെ നമുക്ക് തടുക്കാൻ കഴിയില്ല. അതിന് വാക്സിനുകളുമില്ല. അതിനാൽ ഈ സന്ദർഭത്തിൽ നാം സർക്കാരിന്റെ നിർദ്ദേശങ്ങളനുസരിച്ച് ഒത്തൊരുമിച്ച് ഈ മഹാമാരിയെ നേരിടണം. ഇപ്പോൾ പല രാജ്യങ്ങളിലും ദുരിതമനുഭവിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ വേണ്ടത്ര വേഗത്തിൽ ഏർപ്പെടുത്താത്തത് കൊണ്ടാണ്. രോഗ പ്രതിരോധമാണ് ഈ മഹാമാരിയെ തടയാനുള്ള ഫലപ്രദമായ മാർഗ്ഗം.
|