മലയോടും മരങ്ങളോടും കൈ വീശീ
കുഞ്ഞിപ്പുഴ താഴ്വാരങ്ങളിലൂടെ ഒഴുകി
കുന്നിൽ ചെരുവിലെ വെള്ളച്ചാട്ടങ്ങളിൽ
മഴവില്ല് തീർത്ത് പാലരുവിയായി ഒഴുകി.
മലയിറങ്ങി താഴ് വാരങ്ങളിലൂടെ കാടു കണ്ടു,
മേടു കണ്ടു,നാടു കണ്ടു.
കുതിച്ചൊഴുകാൻ പറ്റാത്ത വിധം
കുറുകെ തടയണകൾ വന്നു.
ഓരോ തവണയും കരതൊടുമ്പോൾ
അവളിൽ വിഷം കലരാൻതുടങ്ങി.