14:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snlpsmkv(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതിയിരിക്കുക ജനങ്ങളേ നമ്മൾ
കരുതിയിരിക്കുക വീടിനുള്ളിൽ
ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി
കരുതിയിരിക്കുക കൂട്ടരേ നമ്മൾ
പിടിച്ചു പറിക്കലും കുത്തി കൊലകളും
കൈമുതലാക്കിയ ഈ തലമുറക്കാർ
കരുതിയിരിക്കുക ജാഗ്രതയോടെ
ഭൂലോകം ആകെ ജീവൻ പൊലിയുന്ന-
കാഴ്ചകൾ കണ്ടു മരവിച്ചു പോകുന്നു.
ജാതിമത ഭേദങ്ങളില്ലാതെ
അന്ത്യകർമ്മങ്ങളില്ലാതെ ഒരു കുഴിയിൽ
അന്തി ഉറങ്ങുന്ന കാഴ്ചകൾ-
വേദനാജനകമാം കാഴ്ചകൾ
കണ്ടു മനം മടുക്കുന്നു ജനജീവിതം
കൊറോണ എന്നൊരു വൈറസ് മൂലം
കുട്ടികൾക്കൊക്കെ ഭയാശങ്കയായി
വീടിനുള്ളിൽ തളച്ചിട്ട പോലൊരു തോന്നൽ
ഒന്ന് പുറത്തിറങ്ങുവാൻ കൊതിച്ചിടുന്നു
ഓർമ്മയിലെന്നും സൂക്ഷിക്കുവാൻ
ഭീതിജനകമാം ബാല്യം
ഭയക്കേണ്ടതില്ല കൂട്ടരേ നമുക്ക്
ധൈര്യമായ് നേരിടാം കൊറോണയെ