ഒരു നിമിഷമെങ്കിലും നിശ്ശബ്ദതയ്ക്കലയുന്ന
തെരുവുകളിൽ ഇന്നുകാണാം ....
ഒരു കാൽപാടുപോലുമില്ലാത്ത
വിജനമായൊരീ അന്തരീക്ഷം
സമാധാനത്തിൻ പ്രാവുകൾ
വട്ടമിട്ടുപറക്കുമ്പോഴും
കരയുന്നൊരീഭൂമി -തൻ
നാടിന്റെ നന്മയ്ക്കായി
അകലെനിന്നെത്തിയ
മഹാമാരിയെ ജനങ്ങൾ
അകലം പാലിച്ചു നേരിടുന്നു
നമുക്കുംപാലിക്കാം
രാജ്യത്തിൻ നിയമങ്ങൾ
നാളെയുടെ നന്മയ്ക്കായ്
നാടിന്റെ നന്മയ്ക്കായ്