13:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koonamlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒത്തുചേരാം കൈകോർത്തിടാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച പുതച്ചൊരു വയലേലകളും
തണലേകുന്നൊരു മരക്കൂട്ടങ്ങളും
പാൽ നിറമുള്ളൊരു അരുവികളുo
സഹ്യൻ്റെ മക്കളാം മലനിരകളു
നയന മനോഹരമായൊരു നാട്
ദൈവത്തിൻ്റെ സ്വന്തം നാട്
ഇന്ന് തിരുത്തൽ വരുത്തണമല്ലോ
വയലുകളെവിടെ മരങ്ങളെവിടെ
മലനിരകളെവിടെ പുഴകളെവിടെ
നയന മനോഹരമയൊരു നാട്
മാലിന്യക്കൂമ്പാരമായ് മാറിയല്ലോ
മരങ്ങളില്ല മലകളില്ല
അരുവികളെല്ലാം വറ്റി വരണ്ടു
മാനുഷൻ്റെ പ്രവൃത്തികളാൽ
ദൈവത്തിൻ്റെ സ്വന്തം നാട്
പ്രളയം വന്നു തകർന്നല്ലോ
നമ്മുടെ സ്വന്തം കേരള നാട്
എന്തിനു മനുഷ്യ ഇങ്ങനൊരു ജന്മം
നാശത്തിൻ വിത്തു വിതയ്ക്കാനായ്
നമുക്കൊത്തു ചേരാം വീണ്ടെടുക്കാം.
സുന്ദരമായൊരു കേരളം
കൈകോർത്തീടാം സംരക്ഷിക്കാം
നന്മ നിറഞ്ഞൊരു നാളേക്കായ്
അജുൽ രാജ് എ വി
3 A കൂനം എ എൽ പി സ്കൂൾ തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത